സ്റ്റാർ മാജിക്കിലൂടെ മലയാളികൾക്ക് സുപരിചിതയായ് മാറിയ താരമാണ് അഭി മുരളി. ഒട്ടനേകം കഴിവുകൾ തെളിയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം. നർത്തകി ആയും മോഡലായും, കളരി, ബോക്സിങ്, ഫിറ്റ്നസ് കോച്ച് എന്നിവയിലും കഴിവുകൾ തെളിയിച്ച് മുന്നേറുകയാണ് അഭി മുരളി. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ ആണ് കൂടുതൽ മലയാളികൾ അഭി മുരളിയെ തിരിച്ചറിയുന്നതും, ആരാധകർ ഉണ്ടാകുന്നതും. മലയാളികളുടെ പ്രിയങ്കരിയായി മാറിയത് കൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വിശേഷവും വളരെ വേഗത്തിൽ മലയാളികൾക്കിടയിൽ എത്തിപ്പെടാറുണ്ട്.
അത്തരത്തിൽ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായാണ് അഭി മുരളി എത്തുന്നത്. ഈ അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് ആരാധകരെ അറിയിക്കുന്നത്. യൂറോപ്പിലെ മസഡോണിയ എന്ന രാജ്യത്താണ് വിവാഹ നിശ്ചയം നടന്നത്. ഇപ്പോൾ ഇതാ താരം തന്റെ പ്രിയതമനെ കുറിച്ചുള്ള കാര്യങ്ങളാണ് പറയുന്നത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെ വിദേശീയെ കല്യാണം കഴിക്കണമെന്നുള്ളത് ആഗ്രഹമുണ്ടായിരുന്നു. ഭർത്താവും അദ്ദേഹത്തിന്റെ സഹോദരിയും കൂടിയാണ് കുറച്ചു നാൾ മുൻപ് കേരളത്തിൽ വന്നത്.
കളരിയിൽ ട്രീറ്റ്മെന്റ് വന്നതായിരുന്നു ഡയാനും സഹോദരിയും. ഇരുവരെയും ഒന്നിച്ച് കണ്ടപ്പോൾ കപ്പിൾ ആണെന്ന് കരുതുകയും പിന്നീടാണ് ഇരുവരും സഹോദരി സഹോദരനുമാണെന്ന് മനസ്സിലായത്. ഞങ്ങൾക്ക് ഇടയിൽ സംഭവിച്ചത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണെന്നും പറയുന്നു. ഞങ്ങൾ പരസ്പരം പ്രണയം തുറന്ന് പറഞ്ഞതാണെന്നും അല്ലാതെ ആരും പ്രൊപ്പോസ് ചെയ്തതല്ല എന്നും പറയുന്നു.ആറോളം പേരുമായി ഉറുമി പയറ്റുന്ന ഡയാനെ ആണ് ആദ്യമായി താരം കാണുന്നത്. അപ്പോൾ തന്നെ ഇമ്പ്രസ് ആവുകയും പിന്നീട് പരിചയപ്പെടുകയും ചെയ്യുകയായിരുന്നു.
ഈ സൗഹൃദം ആണ് പിന്നീട് വിവാഹത്തിലേക്ക് എത്തിച്ചത്. യൂറോപ്പിലെ മസഡോണിയ എന്ന രാജ്യത്താണ് ഡയാൻ താമസിക്കുന്നത്. 5 വർഷം കഴിഞ്ഞ മാത്രമേ വിവാഹം ഉണ്ടാവുകയുള്ളൂ എന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അഞ്ചുമാസം കൊണ്ട് എല്ലാം ഇങ്ങനെയായി എന്നും പറയുന്നു. ഇന്റർനാഷണലി ആയ് വിവാഹം ഒഫീഷ്യയിലെ രജിസ്റ്റർ ചെയ്തു. വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്നും ജനുവരിയിൽ ഗുരുവായൂരിൽ വെച്ച് നടക്കും എന്നും താരം അറിയിക്കുന്നു.