പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. ഷംന തന്റെ അഭിനയ മികവിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയായിരുന്നു. തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തെയും ഷംന വളരെ മനോഹരമായാണ് അവതരിപ്പിക്കാറുള്ളത്. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഷംന പിന്നീട് മോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ സിനിമകളിലും അഭിനയിച്ച് നിരവധി ആരാധകറിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കുറച്ചു കാലങ്ങൾക്കു മുൻപാണ് ഷംന തന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഓണത്തിനും ഇവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം ഇൻസ്റ്റാഗ്രാമിൽ കൂടി ഷംന പങ്കുവെച്ചിരുന്നു. എന്നാൽ എന്നാണ് വിവാഹം എന്നൊന്നും തന്നെ താരം അറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ആണ് ആരാധകരെ അമ്പരപ്പിച്ച് മലയാളി പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്തയുമായി ഷംന എത്തുന്നത്.ഷംന വിവാഹിതയായി എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ എല്ലാം ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. ബിസിനസ് കൺസൾട്ടന്റ് ആയ ഷാനിദ് ആസിഫ് അലിയെ ആണ് എല്ലാ വിവാഹം ചെയ്തിരിക്കുന്നത്. വളരെ ഗംഭീരമായാണ് വിവാഹ ചടങ്ങുകൾ നടത്തുന്നത്. ഇരുവരുടെയും വിവാഹം ഒരു ആഡംബര ഹോട്ടലിൽ വച്ചാണ് നടത്തുന്നത്. ദുബായിൽ വെച്ചായിരുന്നു ഇവരുടെ വിവാഹാഘോഷങ്ങൾ എല്ലാം തന്നെ നടത്തിയത്.
ഷംനയുടെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരുന്നത്. വിവാഹ വേഷത്തിൽ അതി സുന്ദരിയായാണ് ഷംന എത്തുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ ഒട്ടനേകം പേരാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. ചിത്രങ്ങളെല്ലാം പുറത്തുവന്നതോടെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും നൽകുന്നത്.