മലയാളികളുടെ എക്കാലത്തെയും പ്രിയ നായികയാണ് പൂർണിമ ഇന്ദ്രജിത്ത്. ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് മുമ്പിൽ ബാലതാരമായി വന്ന് സിനിമ മേഖലയിൽ സജീവമായ് മാറുകയായിരുന്നു താരം. വളരെ ചുരുക്കം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും ഇന്നും മലയാളികൾ മറക്കാതെ ഓർമ്മിക്കുന്നു. വിവാഹ ശേഷം സിനിമാ മേഖലയിൽ നിന്ന് അപ്രത്യക്ഷമായെങ്കിൽ പോലും ഇന്നും വളരെ ഇഷ്ടത്തോടെയാണ് താരത്തെ ആരാധകർ ഓർക്കുന്നത്.
സിനിമയിൽ നിന്ന് പിന്മാറിയാലും ആരാധകർ വളരെ സ്നേഹത്തോടെ എന്നും ഓർക്കും എന്നതിന് തെളിവാണ് പൂർണിമയുടെ ഏതൊരു വിശേഷങ്ങളും വളരെ വേഗത്തിൽ തന്നെ ആരാധകരുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയുന്നത്. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പൂർണിമ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്.
കറുവാപ്പട്ട-തവിട്ട് നിറത്തിലുള്ള അപൂർവ നിറത്തിലുള്ള 40 വർഷം പഴക്കമുള്ള കൈ കൊണ്ട് നെയ്ത ബനാറസി സിൽവർ ബോർഡർ സാരി അണിഞ്ഞാണ് പൂർണിമ എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഈ പുത്തൻ ലുക്ക് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. 40 വർഷം പഴക്കമുള്ള സാരിയാണ് പൂർണിമ എടുത്തിരിക്കുന്നത് എന്ന് പറയുമ്പോൾ വിശ്വസിക്കാനാകാതെയാണ് മലയാളികൾ.
ഈ സാരിയിൽ വളരെ ഭംഗിയായിട്ടുണ്ടെന്നും, ഇതിന്റെ കളർ കോമ്പിനേഷൻ അടിപൊളിയാണെന്നും ആരാധകർ കമന്റുകളിലൂടെ പറയുന്നു. വസ്ത്രധാരണത്തിൽ എപ്പോഴും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് പൂർണിമ എന്ന് നിസംശയം പറയാം. വിവാഹശേഷം സിനിമാ ജീവിതത്തിൽ നിന്നും മാറി നിന്ന പൂർണിമ തന്റെ കഴിവുകൾ തെളിയിച്ച് “പ്രാണ” സംരംഭവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒട്ടനേജ്മ പേരാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായ് എത്തുന്നത്.