വീണ്ടും പുതിയ ചിത്രങ്ങളുമായി അമ്മയും മകളും!! പേർളിയെ വെല്ലും ഭംഗിയിൽ നിലു ബേബിയും.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര കുടുംബം ആണ് പേർളി മാണി ശ്രീനിഷ് എന്നിവരുടെത്. മകളായ നില മോളെയും മലയാളികൾക്ക് ഏറെ പരിചിതയാണ് നിരവധി പേരാണ് പേർളിയുടെയും മകൾ നിലയുടെയും വീഡിയോകൾ ആസ്വദിക്കാൻ സോഷ്യൽ മീഡിയയിൽ വരുന്നത്. നിലയുടെയും കുസൃതികളും കളിച്ചിരികളും കുറുമ്പുകളും അപ്പപ്പോൾ തന്നെ പേർളി തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ ഇരുവരുടെയും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ സജീവമായി കൊണ്ടിരിക്കുന്നത്.

ചുവപ്പും കറുപ്പും ചേർന്നുള്ള നിറത്തിൽ സാരി ധരിച്ച് പേർളിയും അതിനു മാച്ചുള്ള വസ്ത്രം ധരിച്ച് വളരെ മനോഹരമായാണ് നില ബേബിയും എത്തുന്നത്. ഇവരുടെ ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത് എന്ന് പറയാം. ഹലോ എല്ലാവർക്കും സുഖമല്ലേ, ഞങ്ങൾ സൂപ്പർ ആയിട്ടിരിക്കുന്നു. കണ്ടോ മമ്മിയും നിലുവും മാച്ചിംഗ് മാച്ചിംഗ് ആണ്. ഒപ്പം തന്നെ ഞങ്ങളുടെ പുതിയ വീഡിയോ യൂട്യൂബിൽ ഇട്ടിട്ടുണ്ട്.

കാണാൻ മറക്കല്ലേട്ടോ അമ്മയുടെയും മകളുടെയും ചിത്രങ്ങൾ പകർത്തിയത് ശ്രീനിഷ് ആണെന്നും ക്യാപ്ഷനുകളിലൂടെ പറയുന്നു. ചിത്രങ്ങൾ പുറത്തുവന്ന സെക്കൻഡുകൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയതാണ് പേർളിയും ഭർത്താവ് ശ്രീനിഷും. അതിലൂടെ ഇരുവരും പ്രണയത്തിൽ ആവുകയും വിവാഹത്തിലൂടെ ഒന്നിക്കുകയും ചെയ്തു. നിരവധി പേരാണ് താരങ്ങളുടെ വിവാഹം ആഘോഷമാക്കിയിരുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങൾ അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ച നിലയുടെയും പേർളിയുടെയും പുതിയ വീഡിയോ ആരാധകരെ ഒരുപാട് രസിപ്പിക്കുകയും ചെയ്തു എന്ന് പറയാം. പേർളി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് ധാരാളം പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *