പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടൻ ആണ് ദുൽഖർ സൽമാൻ. താര രാജാവിന്റെ മകൻ എന്നതിന് ഉപരി വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമ മേഖലയിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ദുൽഖർ. മലയാളി പ്രേക്ഷകർ ഏറെ സ്നേഹത്തോടെ കുഞ്ഞിക്ക എന്നാണ് ദുൽഖറിനെ വിളിക്കുന്നത്. മലയാളികളുടെ മാത്രം കുഞ്ഞിക്കല്ല ഇപ്പോൾതന്നെ ഒട്ടാകെ ആരാധകരുള്ള ഒരു നടൻ ആണെന്ന് പറയാം.
അമാലിനെ ആണ് ദുൽഖർ വിവാഹം ചെയ്തിരിക്കുന്നത്. മലയാളികൾ ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു ഇവരുടെ വിവാഹം എന്നു പറയാം. 25 വയസ്സ് ആകുമ്പോൾ ആയിരുന്നു ദുൽഖറിന്റെ വിവാഹം നടന്നത്. പക്കാ അറേഞ്ച്ഡ് മാരേജ് ആയിരുന്നു ഇവരുടെത്. സോഷ്യൽ മീഡിയയിൽ ദുൽഖർ വളരെ സജീവം എങ്കിലും അമാലിന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം വളരെ വിരളമായാണ് ആരാധകരിലേക്ക് എത്താറുള്ളത്.
അതുകൊണ്ടുതന്നെ അമാലിന്റെ ഏതൊരു ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് അമാലിന്റെ പുതിയ ചിത്രങ്ങൾ. ദുൽഖറിന്റെ ഒരു ബന്ധുവിന്റെ കല്യാണ ചടങ്ങിൽ അമ്മാൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.
കരിനീല നിറത്തിലുള്ള ചുരിദാർ ധരിച്ച് അതിസുന്ദരിയായാണ് വിവാഹ ചടങ്ങിൽ അമാൽ എത്തുന്നത്. അമാൽ തന്നെയായിരുന്നു ഈ ചടങ്ങിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചത് എന്ന് പറയാം. അനിയത്തിയുടെ കല്യാണത്തിന് ഇത് താര ദമ്പതികൾ വന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ അടക്കി ഭരിക്കുന്നത്. ധാരാളം പേരാണ് അമാലിന്റെ ഈ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും നൽകി രംഗത്തെത്തുന്നത്.