മേഘന രാജിനെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി തീരാൻ താരത്തിന് സാധിച്ചു. താരത്തിന്റെ ഏതൊരു വാർത്തയും വളരെ പെട്ടെന്നാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. അത്രമാത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ച താരമാണ് മേഘന രാജ്. മേഘന മാത്രമല്ല ഈ താരത്തിലൂടെ ചീരുവും മലയാളികളുടെ പ്രിയങ്കരനായി മാറുകയായിരുന്നു.
എന്നാൽ അകാലത്തിലുള്ള താരത്തിന്റെ വിയോഗം ആരാധകരെയും മേഘനയെയും കുടുംബത്തെയും വളരെ അധികം ദുഃഖത്തിലാഴ്ത്തി എന്ന് പറയാം. തന്റെ മകനെ ഒരു നോക്കുപോലും കാണാൻ സാധിക്കാതെയാണ് ചിരു അന്തരിച്ചത്. ഈ ഒരു അഗാധത്തിൽ നിന്നും മേഘന മുക്തമാകുന്നുള്ളൂ. താരം തന്റെ മകനുവേണ്ടിയും അവന്റെ ചിരിയും കാണാൻ വേണ്ടിയാണ് ജീവിക്കുന്നത് എന്ന് പറയാം. മകൻ റയാന് ഒപ്പം സോഷ്യൽ മീഡിയയിൽ എത്തുമ്പോഴും ആരാധകർ നിറകണ്ണുകളോട് ആണ് ഇരുവരുടെയും വീഡിയോയും ചിത്രങ്ങളും കാണാറുള്ളത്.
ഈ അടുത്ത കാലത്ത് ആണ് മേഘന വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ സന്തോഷ വാർത്തയും ആയാണ് മേഘന എത്തുന്നത്. റയാന് രണ്ടു വയസ്സ് തികയുന്നു എന്ന സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ഇന്ന് എന്റെ രാജകുമാരനെ രണ്ടു വയസ് തികയുന്നു.
എല്ലാവരും അവനുവേണ്ടി പ്രാർത്ഥിക്കണം. ആശംസകൾ അറിയിക്കണം എന്ന് പറഞ്ഞ് വീഡിയോ ഇൻസ്റ്റഗ്രാമിൽ കൂടി പോസ്റ്റ് ചെയ്യുന്നത്. നിമിഷം നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. മകനെ കെട്ടിപ്പിടിച്ചും കൊഞ്ചിച്ചും ഒപ്പം തന്നെ ഉമ്മകളും നൽകുന്ന നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. ധാരാളം പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കുകൾ നൽകുന്നത് ഒപ്പം തന്നെ റയാന് പിറന്നാൾ ആശംസകൾ അറിയിക്കുന്നുണ്ട്.