ആരാധികയെ വാരിപ്പുണർന്ന് സിത്താര!! ആരവം മുഴക്കി മലയാളി പ്രേക്ഷകർ.

പാട്ടുകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല ഒപ്പം പാട്ടുകാരെയും. അത്തരത്തിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. സിനിമകളിലും ആൽബങ്ങളിലും നിരവധി ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. ഗാനാലാപനം മാത്രമല്ല അതിലുപരി നല്ലൊരു ക്ലാസിക്കൽ ഡാൻസറും കൂടിയാണ് താരം. മലയാളികൾ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഗാനം ആലപിച്ച് നിരവധി ആരാധകരെ സ്വന്തമാക്കി.

തന്റെ വ്യത്യസ്തമായ ശബ്ദത്തിലൂടെ ആരാധകരിൽ പാട്ടുകളുടെ ലോകത്തിലേക്ക് ആകർഷിക്കാൻ താരത്തിന് സാധിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് ആണ് താരത്തിന്റെ പുതിയ വീഡിയോ. സ്റ്റേജ് പെർഫോമൻസ് ചെയ്യുന്നതിനിടയിൽ സിത്താരയെ ഒരുപാട് സ്നേഹിക്കുന്ന ഒരു ആരാധികയെ സ്റ്റേജിലേക്ക് ക്ഷണിക്കുകയും ഒന്നിച്ച് ഗാനം ആലപിക്കുകയും ചെയ്യുന്നുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ മിഴിയോരം നനഞ്ഞൊഴുകും എന്ന ഗാനമായിരുന്നു സിത്താര ആലപിക്കുന്നത്.

തുടർന്ന് വളരെ മനോഹരമായാണ് ഇരുവരും ഗാനം ആലപിക്കുന്നത്. ആരാധികയുടെ നിഷ്കളങ്കമായ ചിരിയും സന്തോഷവും ആരാധകരെ ആവേശത്തിൽ ആക്കുകയായിരുന്നു. ആരാധികയോട് പാടാൻ പറയുമ്പോൾ വളരെ മനോഹരമായി പാടുകയും തുടർന്ന് ഒരുപാട് സന്തോഷത്തിൽ കണ്ണ് നിറയുകയും ചെയുന്നുണ്ട്. നിറകയ്യടിയോടെ കൂടിയായിരുന്നു താരവും തന്റെ ആരാധകയും കൂടി ആലപിച്ച ഗാനം ആരാധകർ ഏറ്റെടുത്തത്.

ആരാധകരെ കെട്ടിപ്പിടിച്ച് ചുംബനം നൽകുമ്പോൾ കണ്ണ് നിറയുകയായിരുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരത്തിന്റെ ആരാധകയായ ആ മലയാളി പെൺകുട്ടിയെ ചേർത്തുനിൽക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ്. താരത്തിന്റെ ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഒട്ടനേകം ലൈക്കുകളും കമന്റുകളും ആണ് ഈ ക്യൂട്ട് വീഡിയോയ്ക്ക് മലയാളി പ്രേക്ഷകർ നൽകിക്കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Maheen Suhra (@maheen_suhra)

Leave a Reply

Your email address will not be published. Required fields are marked *