മലയാളികൾക്ക് സുപരിചിതനായ നടനാണ് നീരജ് മാധവ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനം കവരാൻ താരത്തിന് സാധിച്ചു. വളരെ ചെറിയ വേഷങ്ങൾ ചെയ്തു മലയാളികൾക്ക് മുന്നിൽ എത്തിയ ഈ നടനെ ഇരുകയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. നല്ലൊരു അഭിനേതാവ് എന്നതിനൊപ്പം തന്നെ നല്ലൊരു പേപ്പറും കൊറിയോഗ്രാഫറും ഡാൻസറും കൂടിയാണ് നീരജ്. നിരവധി യുവാക്കളെ ആവേശത്തിൽ ആഴ്ത്തുന്ന റാപ്പിങ്ങും ഒപ്പം തന്നെ താരത്തിന്റെ ഡാൻസും യുവ ആരാധകരെ കൂടുതൽ ആകർഷിക്കുന്നു.
സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമാണ് നീരജ് മാധവ്. മലയാളികളുടെ പ്രിയങ്കരൻ ആയതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും മലയാളികൾക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. പ്രകൃതി മനുഷ്യർക്കായി ഒരുക്കിയിരിക്കുന്ന സുന്ദരമായ കാഴ്ചകളെ ഒരു ദയാദാക്ഷിണ്യം കൂടാതെ നശിപ്പിക്കുകയാണ് മലയാളികൾ.
നീരജ് മാധവ് ഈ ചിത്രങ്ങൾ പങ്കുവെച്ച നിമിഷങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.പ്രകൃതിയുടെ ഈ ദുരവസ്ഥ കണ്ട് വളരെ അധികം വിഷമത്തിലാണ് ചുരുക്കം ചില മനുഷ്യർ. എത്ര തന്നെ അനുഭവിച്ചാലും ഒന്നും തന്നെ ഉൾക്കൊള്ളാതെ വീണ്ടും തെറ്റുകൾ ആവർത്തിച്ച് പ്രകൃതിയെ നശിപ്പിക്കുകയാണ്. നീലക്കുറിഞ്ഞി കാണാൻ പോകുന്നതാണ് ഇപ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ ട്രെൻഡ് ആയി എടുത്തിരിക്കുന്നത്.
എന്നാൽ ഇതിനെ വളരെ മനോഹരമായി കാണുന്നതിനു പകരം ഈ സുന്ദര നിമിഷങ്ങളെ നശിപ്പിക്കുകയാണ് മലയാളികൾ.നീലക്കുറിഞ്ഞി യെക്കാൾ കൂടുതൽ പ്ലാസ്റ്റിക് ആണ് വകതിരിവില്ലാത്തതിന് അവാർഡ് മേടിക്കുന്ന മലയാളികളിൽ ഒരാൾ ഞാനും പെടുമല്ലോ എന്നും, വകതിരിവ് ലേശം പോലുമില്ലാത്ത ആളുകൾ. അവനവന്റെ വീട് ഇതുപോലെ വൃത്തികേട് ആക്കുമോ എന്നും കമന്റുകളിലൂടെ ആരാധകർ ചോദിക്കുന്നുണ്ട്.