പിഷാരടിയുടെ കിളിക്ക് പിറന്നാൾ ആശംസകളുമായി ആരാധകർ.!! ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടൻ ആണ് രമേഷ് പിഷാരടി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വാർത്തയും നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർക്കിടയിൽ എത്തിപ്പെടാറുള്ളത്. കോമഡികളിലൂടെയും ഹാസ്യ രംഗങ്ങളിലൂടെയും മലയാളികളുടെ മനം കവർന്ന രമേഷ് പിഷാരടിയെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് രമേഷ് പിഷാരടി. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾളും നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ചിത്രങ്ങൾക്ക് ഒപ്പം തന്നെ അവയ്ക്ക് നൽകുന്ന ഓരോ ക്യാപ്ഷനുകളും ആരാധകരുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. രമേഷ് പിഷാരടി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വീഡിയോക്കും ഉള്ള കിടിലൻ ക്യാപ്ഷനുകൾ തന്നെയാണ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കാൻ കാരണം എന്ന് പറയാം.

ഏതൊരു ചിത്രങ്ങൾക്കും എല്ലാവരിൽ നിന്നും വളരെ വ്യത്യസ്തമായി അടിപൊളി ക്യാപ്ഷനുകൾ ആണ് പിഷാരടി നൽകാറുള്ളത്. ക്യാപ്ഷൻ സിംഹം എന്ന് പോലും പിഷാരടിയെ പലപ്പോഴായും ആരാധകർ വിളിക്കാറുണ്ട്. കഴിഞ്ഞദിവസം ആയിരുന്നു പിഷാരടിയുടെ ഭാര്യയായ സൗമ്യയുടെ പിറന്നാൾ ആഘോഷിച്ചത്. മൈൻ ആൻഡ് വൈൻ ഈസ്‌ ഫൈൻ ഗേറ്റിങ് ഓൾഡ്, കിളിക്ക് പിറന്നാൾ ആശംസകൾ എന്നിങ്ങനെ ആയിരുന്നു പ്രിയതമയുടെ പിറന്നാൾ ആശംസകൾ നൽകിയത്. ചിത്രങ്ങൾ പുറത്തുവന്ന വളരെ പെട്ടെന്ന് തന്നെ കമന്റുകളുടെയും ഘോഷയാത്രയായിരുന്നു എന്ന് പറയാം.

ക്യാപ്ഷൻ സിംഹമേ ഞാൻ നല്ലൊരു ക്യാപ്ഷൻ പ്രതീക്ഷിച്ചു എന്നും കാക്കാന്റെ കിളിക്ക് പിറന്നാൾ ആശംസകൾ എന്നും ആരാധകർ അറിയിക്കുന്നുണ്ട്. സെക്കന്റുകൾക്കുള്ളിലാണ് ഈ ചിത്രങ്ങൾക്ക് ഒട്ടനേകം ലൈക്കുകൾ ലഭിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് മക്കളോടൊപ്പം ഉള്ള രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളും ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തിരുന്നു. ഇനിയും ഈ താര കുടുംബത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് മലയാളികൾ.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

Leave a Reply

Your email address will not be published. Required fields are marked *