മലയാളികൾക്ക് ഏവർക്കും പരിചിതമായ കാര്യമാണ് ലാലേട്ടന്റെ കുക്കിങ്ങിനോടുള്ള പ്രേമം. പലപ്പോഴായും പല ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകർ ഏറെ സന്തോഷത്തോടെ കണ്ടിരുന്നവയാണ് ലാലേട്ടന്റെ പാചകം. ഈയടുത്ത് കാലത്ത് പോലും റാമിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ ഇടയിൽ വെച്ച് നടൻ ഇന്ദ്രജിത്തിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വളരെയേറെ താരം ലഭിച്ചതാണ്.
അത്രമാത്രം പാചകത്തെയും അഭിനയത്തേയും ഇഷ്ടപ്പെടുന്ന ഒരാളാണ് ലാലേട്ടൻ എന്ന് പറയാം. കഴിഞ്ഞ ദിവസങ്ങളിലാണ് കൊച്ചിയിലുള്ള താരത്തിന്റെ പുതിയ വസതിയിലേക്ക് ഒരു അതിഥി കടന്നെത്തിയത്. പാചക വിദഗ്ധനായ ഷെഫ് പിള്ളൈ ആണ് ലാലേട്ടനെ കാണാൻ എത്തുന്നത്. ഇരുവരും ഒന്നിച്ച് കുറച്ച് സമയം ചെലവഴിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും ഒന്നിച്ചുള്ള സമയത്തെ കുറിച്ച് സുരേഷ് പിള്ളൈ തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചിരുന്നു.
ഷെഫ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ തുടങ്ങുന്നു ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം. ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കൂറുകൾ. നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ചു കൊടുക്കുന്ന അതേ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ റേഷനൽ കോമ്പി ഓവൻ, തെർമോമിക്സ്, ജാപ്പനീസ് ടെപ്പനായകി ഗ്രിൽ എന്നിവ എനിക്ക് കാണിച്ചു തന്നത്.
ലാലേട്ടൻ അഭിനേതാവായിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ധൻ ആവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ എനിക്ക് തോന്നി എന്നിങ്ങനെ ആയിരുന്നു സുരേഷ് പിള്ളയുടെ വാക്കുകൾ. സുരേഷ് പിള്ളൈയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഒട്ടനേകം പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. ധാരാളം ലൈക്കുകളും ഇരുവരുടെയും ചിത്രങ്ങൾക്ക് മലയാളി പ്രേക്ഷകർ നൽകുന്നുണ്ട്.