ചിത്രത്തിലെ ഈ കൊച്ചു കാന്താരി ആരെന്ന് മനസ്സിലായോ?? മലയാള സിനിമയിലെ ഈ താരം ആരെന്ന് അറിയാമെങ്കിൽ പറയു.

മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന നായികമാരിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ച നടി ഭാവനയുടെ ബാല്യകാല ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ആരാധകരുടെ പ്രിയങ്കരിയായ ഭാവനയുടെ ചെറുപ്പകാല ചിത്രങ്ങൾ പുറത്തുവന്നതോടെ ഏറെ ഉത്സാഹത്തോടെയാണ് ആരാധകർ നോക്കുന്നത്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന ആദ്യമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് ഭാവന സിനിമ മേഖലയിൽ ശോഭിക്കുകയായിരുന്നു എന്ന് പറയാം. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ഹൃദയത്തിൽ സൂക്ഷിക്കാൻ ചാന്ത് പൊട്ട് തുടങ്ങി ഒട്ടനേകം സിനിമകളിൽ ഭാഗമാകാൻ ഭാവനയ്ക്ക് സാധിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ഭാവന മലയാളികളുടെ നെഞ്ചിൽ ഇടം പിടിക്കുന്നത്. ഭാവന തന്റെ കഴിവുകൊണ്ടും കഠിനപ്രയത്നങ്ങൾ കൊണ്ടും തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയും അവിടെയും ഒട്ടനവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.

കുറച്ചു വർഷങ്ങൾക്കു മുൻപാണ് കന്നട ഫിലിം പ്രൊഡ്യൂസർ ആയ നവീനുമായ് ഭാവനയുടെ വിവാഹം നടക്കുന്നത്. തുടർന്ന് മലയാള സിനിമയിൽ നിന്നും മലയാളികൾക്കിടയിൽ നിന്നും ഒരിടവേള എടുക്കുകയായിരുന്നു ഭാവന. എന്നിരുന്നാലും താരത്തിന്റെ ഏതൊരു വാർത്തയും ചിത്രങ്ങളും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഇടം പിടിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായത് കൊണ്ട് തന്നെ ഭാവന തന്റെ ജീവിതത്തിലെ ഏതൊരു വിശേഷവും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്.

മലയാള സിനിമയിൽ നിന്ന് അകന്നു നിൽക്കുമ്പോഴും നടി ഭാവന ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും അത്രമാത്രമാണ് മലയാളികൾ ഇന്നും ഓർക്കുന്നത്. ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്നു എന്ന സിനിമയിലൂടെ മോളിവുഡിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തുകയാണ് ഭാവന. ഈ സിനിമയിലൂടെ താരത്തിന്റെ ഗംഭീര പ്രകടനം ആകും എന്നാണ് മലയാളികൾ വിശ്വസിക്കുന്നത്. ഭാവനയുടെ കൂടുതൽ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിൽ ആണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *