എന്റമ്മോ.. കുഞ്ഞിക്കയുടെ കാർ ശേഖരണം കണ്ട് ഞെട്ടി ആരാധകർ.!!

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളി പ്രേക്ഷകരുടെ പ്രിയ നടൻ ആണ് ദുൽഖർ സൽമാൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളിയുടെ പ്രിയ നടനായി മാറാൻ താരത്തിന് സാധിച്ചു. സെക്കൻഡ് ഷോ എന്ന ചലച്ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് താരം അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഉസ്താദ് ഹോട്ടൽ, തീവ്രം എബിസിഡി തുടങ്ങി ഒട്ടനേകം സിനിമകളിൽ ഭാഗമാവുകയും ചെയ്തു.

ഓരോ സിനിമകൾ കഴിയും തോറും അഭിനയത്തോടുള്ള ഇഷ്ടവും ഒപ്പം തന്നെ ഓരോ കഥാപാത്രങ്ങളിലുള്ള വ്യത്യസ്തതയും ആരാധകരെ ഒത്തിരി ഹരം കൊള്ളിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ടാണ് താരം മോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയും, മറ്റ് യുവ നടന്മാർക്ക് എത്തിപ്പെടാൻ പറ്റാത്ത രീതിയിൽ മുന്നറിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്. ഒട്ടനേകം പേരാണ് കുഞ്ഞിക്കയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനും ഏറെ കൗതുകത്തോടെ കാത്തിരിക്കുന്നത്.

അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് പുറത്തു വരുന്നതാണ് ദുൽഖർ സൽമാന്റെ കാർ കളക്ഷൻ. സിനിമ നടന്മാർക്ക് കാറുകളോടുള്ള പ്രിയം ആരാധകർക്ക് ഏവർക്കും പരിചയമുള്ള കാര്യമാണ്. പല അഭിമുഖങ്ങളിലൂടെയും അവർ പലപ്പോഴായി തുറന്നു പറയാറുമുണ്ട്. അത്തരത്തിൽ കാറുകളെ ഒരുപാട് സ്നേഹിക്കുന്ന കുഞ്ഞിക്കയുടെ കാർ ശേഖരണം ആണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ ആയി പോസ്റ്റ് ചെയ്യുന്നത്. കുഞ്ഞിക്കയുടെ ഈ കാറുകൾ കാണുമ്പോൾ ഏറെ സന്തോഷത്തോടും ഒപ്പം തന്നെ കൗതുകത്തോടും കൂടിയാണ് ആരാധകർ നോക്കുന്നത്.

കാറുകളിൽ ഏറ്റവും പ്രിയം 991.2 പോർഷെ 911 GT3 ആണെന്നും പറയുന്നു. നിരവധി താരങ്ങളും ഒട്ടനേകം ആരാധകരും ആണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. ദുൽഖർ സൽമാന്റെ ഈ വീഡിയോ പുറത്ത് വന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ വൈറലാക്കി മാറ്റിയത്. ഇനിയും കുഞ്ഞിക്കയുടെ കാർ ശേഖരണം കൂടുതലായി കാണാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *