അഹാനയുടെ പിറന്നാൾ ഗംഭീരമാക്കി കൃഷ്ണകുമാറും സിന്ധുവും!! സർപ്രൈസ് കണ്ട് ഞെട്ടി താരം.

മലയാളികളുടെ പ്രിയ താരകുടുംബമാണ് കൃഷ്ണകുമാറിന്റെത്. അഹാനയും ഇഷാനിയും ദിയയും ഹാൻസികയും എല്ലാം സമൂഹമാധ്യമധ്യമങ്ങളിൽ വളരെ അധികം സജീവമായതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് ഈ താരകുടുംബത്തെ സ്വീകരിക്കുന്നത്. ഇവരുടെ ഏതൊരു വാർത്തയും ചിത്രങ്ങളും ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് കൃഷ്ണകുമാറിന്റെ മൂത്തമകളും നടിയുമായ അഹാനയുടെ പിറന്നാൾ ആഘോഷം.

കഴിഞ്ഞ ദിവസങ്ങളിൽ ആണ് താരത്തിന്റെ പിറന്നാൾ കുടുംബത്തിനോടൊപ്പം അതിമനോഹരമായി ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രങ്ങൾക്ക് ഒപ്പം തന്നെ അഹാന വലിയൊരു കുറിപ്പും ചേർക്കുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ തുടങ്ങുന്നു. 27 വയസ്സ് തികയുന്നത് അങ്ങനെയാണ്, ചില കാരണങ്ങളാൽ 27 എന്ന നമ്പർ എനിക്ക് താല്പര്യം ഇല്ലാത്തതായി തോന്നി. ഞാൻ 25 ആവേശകരമായി കണ്ടെത്തി പക്ഷെ 27 ഒരു റാൻഡം നമ്പർ പോലെയാണ് തോന്നിയത്.

അതിനാൽ എന്നെത്തന്നെ ആവേശഭരിതയാക്കാൻ എന്റെ ആദ്യ ജന്മദിനത്തിന് ഞാൻ മുറിച്ച അതേ കേക്ക് തന്നെ എന്റെ ഇരുപത്തിയേഴാം ജന്മദിനത്തിന് മുറിക്കുന്ന കേക്ക് ആവണമെന്ന് ഞാൻ തീരുമാനിച്ചു. എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു താരത്തിന്റെ വാക്കുകൾ. അഹാന തന്റെ ഒന്നാം പിറന്നാളിന് മുറിച്ച അതേ കേക്ക് മുറിക്കാൻ തീരുമാനിച്ചപ്പോൾ അമ്മ സിന്ധുവും കൃഷ്ണകുമാറും ഇക്കാര്യത്തെ ഗൗരവമായി എടുക്കുകയും ഒന്നാം പിറന്നാൾ ദിനത്തിൽ ധരിച്ചിരുന്ന അതേ സാരി സിന്ധു ഉടുക്കുകയും കൃഷ്ണകുമാർ അതിനു സമാനമായ ഒരു ഷർട്ട് കണ്ടെത്തുകയും ചെയ്തു.

പിറന്നാൾ ദിനത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ 27 വർഷം മുമ്പുള്ള മനോഹരമായ നിമിഷങ്ങൾ പുന സൃഷ്ടിക്കുകയാണ് ഈ താര കുടുംബം ചെയ്യുന്നത്. മക്കളുടെ ഏതൊരു ആഗ്രഹത്തെയും നടത്തിക്കൊടുക്കാൻ പരിശ്രമിക്കുന്ന മാതാപിതാക്കൾ വളരെ ചുരുക്കമാണ്. എന്നാൽ ഇവിടെ അഹാന തന്റെ ആഗ്രഹം പറയുമ്പോൾ തന്നെ ഈ കുടുംബം ഒത്തൊരുമിച്ച് താരത്തിന് ഒപ്പം നിൽക്കുന്നു. താരത്തിന്റെ ഈ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഒപ്പം തന്നെ താരത്തിന് പിറന്നാൾ ആശംസകളും പ്രേക്ഷകർ അറിയിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *