എക്കാലത്തെയും മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ജയസൂര്യ. തന്റെ അഭിനയ മികവുകൊണ്ടും പെരുമാറ്റം കൊണ്ടും മലയാളികളുടെ ഹൃദയം കീഴടക്കാൻ ജയസൂര്യയ്ക്ക് നിഷ്പ്രയാസം സാധിച്ചു. മിമിക്രി ആർട്ടിസ്റ്റ് ആയി മലയാളികൾക്ക് മുൻപിൽ വന്ന ഈ താരം ഇന്ന് മോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും സിനിമ മേഖലയിലെ ഏറ്റവും തിരക്കുള്ള നായകന്മാരിൽ ഒരാളായി മാറുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലാണ് വെള്ളം എന്ന സിനിമയിലെ താരത്തിന്റെ ഗംഭീര പ്രകടനത്തിന് ഏറ്റവും നല്ല നടനുള്ള ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കിയത്. മൂന്നാം തവണയാണ് ഈ അംഗീകാരം നടൻ ജയസൂര്യയെ തേടി എത്തുന്നത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് നടൻ ജയസൂര്യയുടെ പുതിയ സന്തോഷ വാർത്തയാണ്. അഭിനയ ജീവിതത്തിന് 20 വർഷം തികയുന്ന ഈ വേളയിൽ ഏറ്റവും അനുഗ്രഹീത കലാകാരനായ നടൻ കമലഹാസന്റെ കയ്യിൽ നിന്നും പൊന്നാട ഏറ്റുവാങ്ങിയ സന്തോഷത്തിലാണ് താരം.
സകലകല വല്ലഭനായ കമലഹാസന്റെ അടുത്തുനിന്നും പൊന്നാട വാങ്ങിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്. ചിത്രത്തോടൊപ്പം ഉള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ ‘ഒരു സിനിമയിൽ പോലും അഭിനയിക്കും എന്ന് കരുതിയ ആളല്ല ഞാൻ ഇപ്പോൾ 20 വർഷം പൂർത്തിയാക്കുമ്പോൾ ഇത്രയും വലിയ ഒരു മുഹൂർത്തം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.
ഏഷ്യാനെറ്റിനെ എന്റെ നിറഞ്ഞ സ്നേഹം നന്ദി. ഒപ്പം എന്നെ സിനിമയിലേക്ക് കൈപിടിച്ച് എത്തിച്ച എന്റെ ഗുരുനാഥൻ വിനയൻ സാറിനും’ എന്നിങ്ങനെയായിരുന്നു താരത്തിന്റെ വാക്കുകൾ. ധാരാളം പേരാണ് ജയസൂര്യയുടെ ഈ ചിത്രങ്ങൾക്ക് ലൈക്കുകളും ഒപ്പം തന്നെ ആശംസകളും ആയി രംഗത്തെത്തുന്നത്. നടൻ ജയസൂര്യയ്ക്ക് വ്യത്യസ്തതയാർന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ഇനിയും സാധിക്കട്ടെ എന്നും ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ എന്നും ആരാധകർ പറയുന്നുണ്ട്.
View this post on Instagram