മലയാളികൾക്ക് ഇരട്ടി സന്തോഷവുമായി നടൻ സൗബിൻ..സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിച്ച് ആരാധകർ.

മലയാളികൾക്ക് സുപരിചിതനായ നടനാണ് സൗബിൻ. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും മുമ്പിൽ എത്തിയെങ്കിലും പ്രേമം എന്ന സിനിമയിലൂടെയാണ് സൗബിനെ മലയാളികൾ തിരിച്ചറിയാൻ തുടങ്ങിയത്. 5 സുന്ദരികൾ, കടൽ കടന്നൊരു മാത്തുക്കുട്ടി, ഇയ്യോബിന്റെ പുസ്തകം, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങി ഒട്ടനേകം സിനിമകളിൽ ഭാഗമാവാൻ താരത്തിന് സാധിച്ചു.

ചെറിയ വേഷങ്ങളിൽ നിന്ന് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച നടൻ തന്റെ കഠിന പ്രയത്നങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുകയും മോളിവുഡിലെ തിരക്കുള്ള നായകന്മാരിൽ ഒരാൾ ആകുകയും ചെയ്തു. സഹനടനായും നായകനായും മലയാളികൾക്കു മുമ്പിൽ എത്തിയ ഈ താരത്തിനെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. ഓരോ സിനിമയിൽ അഭിനയിക്കും തോറും തന്റെ കഴിവുകൾ കൂടുതൽ ആയ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് താരം.

കോമേഡിയൻ ആയും നായകനായും തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രത്തെയും അതിന്റെ പൂർണ്ണതയിൽ ആരാധകരിലേക്ക് എത്തിക്കാൻ താരത്തിന് സാധിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലെങ്കിലും താരത്തിന്റെ ഏതൊരു വാർത്തയും മലയാളികൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് താരത്തിന്റെ പിറന്നാൾ ആഘോഷം. ആബേൽ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആണ് സൗബിൻ പിറന്നാൾ അതിഗംഭീരമായി ആഘോഷിക്കുന്നത്.

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ വൈറലാക്കി മാറ്റുകയായിരുന്നു. കൂടാതെ നിരവധി പേരും സൗബിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരുന്നു. അനീഷ് ജോസ് മുത്തേടൻ സംവിധാനം ചെയ്യുന്ന ആബേൽ എന്ന സിനിമയിൽ സൗബിൻ ഷാഹിർ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്. ഈ സിനിമയുടെയും ഒപ്പം തന്നെ താരത്തിന്റെയും കൂടുതൽ വിശേഷങ്ങൾക്ക് ആയാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *