അമ്പോ തകർപ്പൻ ഡാൻസുമായ് ദർശനയും ബേസിലും!! ചിരി അടക്കാനാകാതെ ആരാധകർ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത താരങ്ങളാണ് ബേസിൽ ജോസഫും, ദർശന രാജേന്ദ്രനും. അപ്പ്‌ ആൻഡ് ഡൌൺ മുകളിൽ ഒരാളുണ്ട് എന്ന സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ എത്തിയ നടനാണ് ബേസിൽ ജോസഫ് തുടർന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു മലയാളികളുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഒരു നടൻ മാത്രമല്ല അതിലുപരി നല്ലൊരു സംവിധായകൻ കൂടിയാണ് ബേസിൽ ജോസഫ്.

കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്നീ സിനിമകൾ ആണ് ബേസിൽ സംവിധാനം ചെയ്തിരിക്കുന്നത്. സംവിധാനം ചെയ്ത എല്ലാ സിനിമക്കും പ്രേക്ഷകരിൽ നിന്നും വളരെ നല്ല അഭിപ്രായങ്ങൾ ആണ് ലഭിച്ചത്. ചെറിയ വേഷങ്ങളിൽ നിന്ന് ആരംഭിച്ച ബേസിലിന്റെ അഭിനയ ജീവിതം മലയാള സിനിമ മേഖലയിൽ തിരക്കുള്ള നടൻ എന്നതിലേക്ക് മാറി. സോഷ്യൽ മീഡിയകളിൽ എല്ലാം വളരെ സജീവമായ നടൻ ബേസിൽ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ ട്രെൻഡ് ആയ് മാറുന്നത്.

ഒക്ടോബർ 21 ആം തീയതി റിലീസ് ആകാൻ പോകുന്ന ജയ ജയ ജയ ജയ ഹേ എന്ന സിനിമയിലുള്ള ഒരു ഗാനത്തിന് ചുവടുകൾ വെച്ചാണ് ആരാധകരുടെ ശ്രദ്ധ താരം പിടിച്ച് പറ്റുന്നത്.ഇതേ സിനിമയിൽ നായികയായി എത്തുന്ന ദർശന രാജേന്ദ്രൻ ആണ് ബേസിലിനൊപ്പം ഗാനത്തിൽ ചുവടുവെക്കുന്നത്. ഇരുവരുടെയും വീഡിയോ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ ഈ രസകരമായ വീഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ഒട്ടനേകം പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റ്കളുമായി എത്തുന്നത്.

സൈക്കിൾ ടയറിൽ എങ്ങനെ കാറ്റടിക്കാം എന്ന് സിമ്പിൾ ആയി കാണിച്ചുതന്ന സ്റ്റെപ്പ് എന്നും, എന്തോന്നടെ ഇത്; ചിരിച്ചു ഒരു വഴിയായി എന്നും, ഇത് കണ്ടിട്ട് ചിരിക്കാതെ നിന്ന് ദർശനയ്ക്ക് അവാർഡ് കൊടുക്കണം എന്നും ആരാധകർ പറയുന്നു. ഇവരുടെ ഈ വീഡിയോ പുറത്തു വന്നതോടെ നിരവധി ലൈക്കുകളും പ്രേക്ഷകർ നൽകുന്നുണ്ട്. ദർശനയുടെയും ബേസിലിന്റെയും ഒന്നിച്ചുള്ള ഈ സിനിമയ്ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Basil ⚡Joseph (@ibasiljoseph)

Leave a Reply

Your email address will not be published. Required fields are marked *