ബാലതാരങ്ങൾ ആയി ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തുന്ന ഏതൊരാളെയും ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. അത്തരത്തിൽ മലയാളികളുടെ മനം കവർന്ന ഒരു കൊച്ചു മിടുക്കിയാണ് അക്ഷര കിഷോർ. കുറച്ചു വർഷങ്ങൾക്കു മുൻപ് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന കറുത്ത മുത്ത് എന്ന പരമ്പരയിലൂടെയാണ് അക്ഷര ആദ്യമായി മലയാളികൾക്ക് മുൻപിലേക്ക് എത്തുന്നത്.
അക്ഷര എന്ന പേരിനേക്കാൾ താരത്തെ കൂടുതൽ അറിയുന്നത് ബാല മോൾ എന്ന കഥാപാത്രത്തിലൂടെയാണ്. ഈ ഒരൊറ്റ വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ബാലതാരമാണ് അക്ഷര. സമൂഹ മാധ്യമങ്ങളിൽ ഒന്നും അധികം സജീവമല്ലാത്ത ഈ കൊച്ചു മിടുക്കിയുടെ വിശേഷങ്ങൾ ആണ് ആരാധകർ ചോദിച്ചെത്തുന്നത്. അക്ഷരയെ ആദ്യമായി കറുത്തമുത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്താൻ കാരണം നടൻ കിഷോർ ആണെന്ന് താരം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
കറുത്ത മുത്ത് എന്ന പരമ്പരക്ക് ശേഷം റിയാലിറ്റി ഷോകളിൽ അതിഥിയായും ഒപ്പം തന്നെ മത്സരാർത്ഥിയായും അക്ഷര എത്താറുണ്ട്. ബാലതാരമായി ആരാധകരുടെ മനം കവർന്ന ഈ കൊച്ചു മിടുക്കി ടെലിവിഷൻ മേഖലയിൽ നിന്ന് നേരെ സിനിമ മേഖലയിലേക്ക് ചുവട് മാറ്റം നടത്തുകയായിരുന്നു. മത്തായി കുഴപ്പക്കാരനല്ല എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഹലോ നമസ്തേ, ഡാർവിന്റെ പരിണാമം, ആടും പുലിയാട്ടം, തോപ്പിൽ ജോപ്പൻ തുടങ്ങി നിരവധി സിനിമകളിൽ ഭാഗമാകാൻ അക്ഷരക്ക് സാധിച്ചു.
നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയതായി ഇറങ്ങിയിട്ടുള്ളത്. സിനിമയിൽ ജയസൂര്യ നമിത പ്രമോദ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഒക്ടോബർ അഞ്ചിനാണ് ഈ സിനിമ പുറത്തിറങ്ങിയത്. ജയസൂര്യയുടെ മകളായാണ് ഈ സിനിമയിൽ അക്ഷര എത്തുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം അക്ഷരയെ ഈ സിനിമയിലൂടെ വീണ്ടും കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകർ. ഒപ്പം തന്നെ താരത്തിന്റെ കൂടുതൽ വിശേഷങ്ങളറിയാനും മലയാളി പ്രേക്ഷകർക്ക് കാത്തിരിക്കുന്നു.