മൂസയെ കാണാൻ എത്തി ആരാധകർ!! മലയാളികളുടെ പ്രിയനടനെ കണ്ട ആഹ്ലാദത്തിൽ പ്രേക്ഷകർ.

പരിചയപ്പെടുത്തലുകൾ ഒട്ടുംതന്നെ ആവശ്യമില്ലാത്ത എക്കാലത്തെയും മലയാളികളുടെ പ്രിയ നടൻ ആണ് സുരേഷ് ഗോപി. തന്റെ മാസ്മരിക അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിപറ്റിയ താരം ഇന്നും എന്നും മലയാളികളുടെ പ്രിയങ്കരനാണ് എന്ന് നിസംശയം പറയാം. ആക്ഷൻ രംഗങ്ങളിലൂടെയും പഞ്ച് ഡയലോഗുകളുടെയും ഒരുകാലത്ത് മലയാളികളെ കോരിത്തരിപ്പിച്ച നടൻ സുരേഷ് ഗോപി ഇപ്പോൾ വ്യത്യസ്തതയാർന്ന ഓരോ കഥാപാത്രങ്ങളും ചെയ്ത് മലയാളികളെ ആവേശഭരിതരക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ നടൻ സുരേഷ് ഗോപിയുടെ ഏതൊരു വാർത്തയും വിശേഷങ്ങളും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് സുരേഷ് ഗോപി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രങ്ങൾ. ജിബു ജേക്കബ് സംവിധാനം ചെയ്ത ‘മേ ഹൂം മൂസ’ എന്ന സിനിമയുടെ വിജയഘോഷത്തിന്റെ ഭാഗമായി ദുബായിൽ എത്തിയിരിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്.

ചിത്രങ്ങൾ പുറത്ത് വന്നതോടെ ആരാധകർ സെക്കൻഡുകൾക്കുള്ളിൽ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ കണ്ടാൽ ആ പഴയ പോലെ തന്നെ എന്താ ഗ്ലാമർ എന്നും, ബേത്ലെഹം ഡെന്നിസിനെ തിരിച്ചുകിട്ടി എന്നും, ഡ്രസ്സ് അടിപൊളിയായിട്ടുണ്ട് ദുബായി അല്ലേ അതാവും എന്നും ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്യുന്നു. സെപ്റ്റംബർ 30-ആം തീയതി ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. മലയാളി പ്രേക്ഷകരിൽ നിന്നും ഈ സിനിമയ്ക്ക് വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ സിനിമയിൽ പൂനം ബജ്വ, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സൃന്ദ, സലിം കുമാർ തുടങ്ങി നിരവധി പേരാണ് ഈ സിനിമയിൽ വേഷമിടുന്നത്. സിനിമയിൽ താരത്തിന്റെ വ്യത്യസ്തമായ അഭിനയം ആരാധകരെ കൂടുതൽ ഉത്സാഹത്തിൽ ആക്കുന്നു. ഏതൊരു കഥാപാത്രവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ പറ്റുന്ന ഈ നടനെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇനിയും ഈ നടന്റെ വ്യത്യസ്തതയാർന്ന പുതിയ സിനിമകൾക്കായള്ള കാത്തിരിപ്പിലാണ് ആരാധകർ.

 

View this post on Instagram

 

A post shared by Suressh Gopi (@sureshgopi)

Leave a Reply

Your email address will not be published. Required fields are marked *