നൃത്ത ചുവടുകളിലൂടെ വിസ്മയം തീർത്ത് നടി നവ്യ നായർ!! ആരാധകരെ ആവേശത്തിലാഴ്ത്തി താരം.

എക്കാലത്തെയും മലയാളികളുടെ പ്രിയതാരമാണ് നടി നവ്യാ നായർ. നന്ദനം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലാമണിയെ ഇന്നും എന്നും ആരാധകർ നെഞ്ചിലേറ്റിയതാണ്. ഈ അടുത്താണ് നീണ്ട ഒരിടവേളക്കുശേഷം താരം വെള്ളിത്തിരയിലേക്കും പൊതുവേദികളിലും എല്ലാം നവ്യ സജീവമായി മാറുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി നവ്യ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നത് സമയം കണ്ടെത്താറുണ്ട്.

അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ച നവ്യയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ വീണ്ടും അതിഗംഭീര തിരിച്ചുവരവുമായി എത്തിയിരിക്കുകയാണ് നവ്യ. തന്റെ മാസ്മരിക നൃത്ത ചുവടുകളിലൂടെ ആരാധകരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് നിസംശയം പറയാം. ആറു വർഷത്തിനുശേഷമാണ് നവ്യ വീണ്ടും സൂര്യ ഫെസ്റ്റിവെലിന്റെ വേദിയിലേക്ക് മടങ്ങിയെത്തുന്നത്.

ചെറുപ്പം മുതൽ അഭ്യസിച്ചു പോന്നിരുന്ന ഭരതനാട്യം അതിന്റെ പൂർണ്ണതയിൽ ആരാധകരിലേക്ക് എത്തിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം. ഏതൊരു വ്യക്തിയെയും സംബന്ധിച്ചിടത്തോളം അവരുടെ ആഗ്രഹങ്ങൾ കീഴടക്കുക എന്നുള്ളത് ഏറ്റവും വലിയ അനുഗ്രഹവും സന്തോഷവും ആണ്. പലവട്ടം ആഗ്രഹിച്ചിട്ടും നടക്കാതെ പോയത് ആയിരുന്നു താരത്തിന്റെ മടങ്ങിവരവ്. എന്നാൽ എല്ലാത്തിനും ഒരു സമയമുണ്ട് എന്ന് പറയുന്നതുപോലെ അതിഗംഭീരമായി നൃത്തവുമായ മുന്നോട്ട് പോവുകയാണ് താരം.

നൃത്ത ലോകത്ത് നവ്യ ഇപ്പോൾ വളരെ അതികം സജീവമാണ്. നവ്യയുടെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമായ മാതങ്കി ബൈ നവ്യ എന്ന കലാലയം ആരംഭിച്ചതോടെ താരത്തിന്റെ സ്വപ്നം പൂവണിയുകയും ആയിരുന്നു എന്നു പറയാം. നവ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കുന്നത്. ചിത്രങ്ങൾ പുറത്ത് വന്നതോടെ അനേകം പേരാണ് ചിത്രങ്ങൾക്ക് താഴെ കമ്മെന്റുകളുമായ് രംഗത്ത് എത്തുന്നത്. കൂടാതെ താരത്തിന്റെ നൃത്തത്തിന് അഭിനന്ദനങ്ങളും ആശംസകളും ആരാധകർ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *