മലയാളികളുടെ ഏറ്റവും പ്രിയങ്കരരായ താര കുടുംബമാണ് പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടേത് എന്ന് നിസ്സംശയം പറയാം. ഇവരുടെ മകളായ അല്ലിയും മലയാളികൾക്ക് ഒത്തിരി പ്രിയങ്കരിയാണ്. ഈ കുടുംബത്തിന്റെ ഏതൊരു വാർത്തയും ഒരുപാട് സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇവർ പങ്കുവെക്കുന്ന ഏതൊരു ചിത്രവും ഏറെ കൗതുകത്തോടും ഒപ്പം തന്നെ ഉത്സാഹത്തോടും കൂടെയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റാറുള്ളത്.
അത്തരത്തിൽ സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. രാജുവേട്ടനും അവരുടെ പെറ്റ് ആയ സോറോ എന്ന പേരുള്ള പട്ടിക്കുട്ടിയും തമ്മിലുള്ള നിമിഷങ്ങളാണ് സുപ്രിയ പോസ്റ്റ് ചെയ്യുന്നത്. ഇതിനു മുമ്പും സോറോയുമായുള്ള ചിത്രങ്ങൾ സുപ്രിയ പങ്കുവെക്കാറുണ്ട്. ഇത്തവണ അല്ലി ഭക്ഷണം കഴിക്കുമ്പോൾ ശല്യപ്പെടുത്തുന്ന സോറോയെ എടുത്ത് പൃഥ്വിരാജ് മടിയിൽ വയ്ക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. താരത്തിന്റെ ഈ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്. സോറോ ശല്യപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരേ ഒരു വ്യക്തിയാണ് രാജുവേട്ടൻ. സോറോയുടെ സ്വപ്നങ്ങളിൽ പോലും ഇങ്ങനെ ഉണ്ടാകില്ല എന്നും ചിത്രങ്ങളിൽ സോറോയുടെ തെറ്റ് ഏറ്റ് പറയുന്നത് പോലെ ഉണ്ടെന്നും ചിത്രങ്ങൾ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും ആരാധകർ പറയുന്നു.
നിരവധി പേരാണ് ഈ താര കുടുംബത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കുകൾ നൽകിക്കൊണ്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാള സിനിമ മേഖലയിൽ ഏറ്റവും തിരക്കുള്ള നടനായി മാറിയ പൃഥ്വിരാജിന്റെ തീർപ്പ് എന്ന സിനിമയാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. തീർപ്പ് എന്ന സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ഗോൾഡ്, കാപ്പ, ആട് ജീവിതം തുടങ്ങിയ സിനിമകൾ റിലീസ് ആകുന്നതിനായി കാത്തിരിക്കുകയാണ് മലയാളികൾ.
View this post on Instagram