ഈ നുണക്കുഴിയുള്ള കൊച്ചു മിടുക്കൻ ആരെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ?? നടനെ തിരിച്ചറിഞ്ഞവർ പറയൂ.

മലയാളികൾക്ക് സുപരിചിതരായ അഭിനേതാക്കളുടെ ബാല്യകാല ചിത്രങ്ങൾ കാണാൻ വളരെ ഇഷ്ടമാണ്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത് താഴെ കാണുന്ന യുവ നടന്റെ ചിത്രങ്ങളാണ്. ബാല്യകാല ചിത്രത്തിൽ നിന്നും നുണക്കുഴിയുള്ള ഈ കൊച്ചു മിടുക്കൻ ആരെന്ന് വളരെ ചുരുക്കം പേർക്ക് എങ്കിലും സംശയം വന്നിട്ടുണ്ടാകും. സുകുമാരൻ മല്ലിക സുകുമാരൻ ദമ്പതികളുടെ മൂത്ത മകനായ ഇന്ദ്രജിത്തിന്റെ കുട്ടിക്കാല ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

താര പുത്രൻ എന്നതിലുപരി തന്റെ അഭിനയത്തിലൂടെ സിനിമ മേഖലയിൽ സ്ഥാനം ഉറപ്പിച്ച നടനാണ് ഇന്ദ്രജിത്ത് സുകുമാരൻ. പടയണി എന്ന ചലച്ചിത്രത്തിലൂടെ ബാലതാരമായി മലയാളികൾക്കു മുമ്പിൽ എത്തിയെങ്കിലും പ്രേക്ഷകശ്രദ്ധ കൂടുതൽ ആകർഷിക്കാൻ സാധിച്ചില്ല. പിന്നീട് ഒരു ഇടവേളക്കുശേഷമാണ് ഊമ പെണ്ണിന് ഉരിയാട പയ്യൻ എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തുന്നത്. എന്നാൽ ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ എന്ന സിനിമയിലൂടെ ഗംഭീര പ്രകടനം കാഴ്ചവെചാണ് മലയാളികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചത്.

ഈ സിനിമയിലെ ഈപ്പൻ പാപ്പച്ചി എന്ന വേഷം ചെയ്ത നടനെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. താരത്തിന്റെ കഴിവുകൊണ്ടും അഭിനയമികവ് കൊണ്ടും തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ സിനിമയിൽ ഭാഗമാകാൻ സാധിച്ചു. സഹനടനായും നായകനായും തനിക്ക് കിട്ടുന്ന ഓരോ വേഷങ്ങളെയും അതിന്റെ പൂർണ്ണതയിൽ ആണ് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ളത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു താരത്തിന്റെ വിവാഹം നടിയായ പൂർണിമയുമായി നടക്കുന്നത്.

സമൂഹ മാധ്യമങ്ങളിലും സിനിമ മേഖലയിലും ഇന്നും സജീവമായ നടൻ ഇന്ദ്രജിത്തിനെ നിരവധി ആരാധകരെയാണ് സ്വന്തമാക്കാൻ സാധിച്ചത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്തിരിക്കുന്ന തീർപ്പ് എന്ന ചലച്ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയതായി ഇറങ്ങിയ സിനിമ. ഈ സിനിമയിൽ സഹോദരനായ പൃഥ്വിരാജും ഒപ്പം എത്തുന്നുണ്ട്. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഈ നടന്റെ നിരവധി ചിത്രങ്ങളാണ് ഇനിയും പുറത്തിറങ്ങാൻ ആയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *