മിനിസ്‌ക്രീനിൽ വീണ്ടും ഗംഭീര തിരിച്ച് വരവ് നടത്തി അമൃത!! താരത്തിന്റെ പുതിയ പരമ്പര ഏതെന്ന് അറിയാമോ?

കുടുംബ വിളക്ക് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അമൃത. ഈ പരമ്പരയിലെ ശീതൾ എന്ന കഥാപാത്രമായാണ് എന്ന് അമൃത മലയാളി പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത്. ഈ ഒരൊറ്റ സീരിയലിലൂടെ നിരവധി ആരാധകരെയാണ് അമൃത സ്വന്തമാക്കിയത്. എന്നാൽ പാതിയിൽ വെച്ച് താരം ഈ പരമ്പരയിൽ നിന്ന് പ്രതീക്ഷമായി മാറുകയായിരുന്നു. ഇതോടെ കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ ഈ താരത്തെ സ്നേഹിച്ച ഏവരും വിഷമത്തിൽ ആവുകയായിരുന്നു. അത്ര മാത്രമാണ് ശീതൾ എന്ന കഥാപാത്രത്തിന് അമൃത ജീവൻ നൽകിയത്.

സമൂഹമാധ്യമങ്ങളിൽ എല്ലാം സജീവമായ താരത്തിനോട് ഈ പരമ്പരയിലേക്ക് വീണ്ടും തിരിച്ചുവരണം എന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും താരത്തിന് വരാൻ സാധിച്ചില്ല. ഒരു വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് നടി അമൃത മിനിസ്ക്രീനിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തുന്നത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അമൃത വീണ്ടും മലയാളി പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത്. നിലവിൽ ലേഡീസ് റൂം എന്ന പരിപാടിയിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചെങ്കിലും താരത്തെ ടെലിവിഷൻ പരമ്പരകളിൽ കാണാത്തതിന്റെ വിഷമത്തിൽ ആയിരുന്നു ആരാധകർ.

എന്നാൽ പ്രേക്ഷകരുടെ ഈ കാത്തിരിപ്പിന് വിരാമമിട്ട് താരം വീണ്ടും മിനിസ്ക്രീനിൽ സജീവമാവുകയാണ്. കഴിഞ്ഞദിവസം അമൃത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിക്കുന്നത്. ഒരു വർഷത്തെ ഇടവേളക്കുശേഷമാണ് പരമ്പരകളിലേക്ക് തിരിച്ചു വരുന്നത് എന്നും പറയുന്നു. ഇതുവരെയും ചെയ്യാത്ത നല്ല കാരക്ടറുകൾ കിട്ടിയാൽ തിരിച്ചു വരുമെന്ന് അറിയിച്ചിരുന്നെങ്കിലും കളിവീടിലൂടെയാണ് താരത്തിന് ഈ അവസരം ലഭ്യമാകുന്നത്.

സൂര്യ ടിവിയിൽ നമ്പർ വൺ റേറ്റിങ്ങിൽ പോകുന്ന ഈ പരമ്പരയിൽ റബേക്ക സന്തോഷ്, നിതിൻ ജേക്ക് ജോസഫ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അനേകം ആരാധകരാണ് ഈ പരമ്പരയിലൂടെ അമൃതയുടെ ഗംഭീര പ്രകടനം കാണാൻ കാത്തിരിക്കുന്നത്. കൂടാതെ ഇത്രയും നാൾ ശീതൾ എന്ന കഥാപാത്രത്തെ സ്നേഹിച്ചത് പോലെ സ്നേഹ എന്ന കഥാപാത്രത്തെയും സ്നേഹിക്കണമെന്നും ഇരുകൈയും നീട്ടി സ്വീകരിക്കണമെന്നും അമൃത തന്റെ ലൈവിലൂടെ ആരാധകരോട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *