അമ്പോ…പ്രിൻസസ്സ് ആയ് ഹൻസുബീ!! സംഭവം കളർഫുൾ ആയെന്ന് പ്രേക്ഷകരും.

മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയും എല്ലാം തന്നെ ആരാധകരുടെ പ്രിയപ്പെട്ടവരാണെന്ന് പറയാം. ഈയൊരു താര കുടുംബം മൊത്തം സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായതുകൊണ്ട് തന്നെ ഈ കുടുംബത്തിന്റെ ഏതൊരു വാർത്തയും നിമിഷങ്ങൾക്കുള്ളിലാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.

ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ കുടുംബത്തിന്റെ വാർത്തകൾ എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ അറിയുന്നതുകൊണ്ട് നിരവധി ആരാധകരാണ് ഈ താരങ്ങൾക്ക് ഉള്ളത്. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ ഓളം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് കൃഷ്ണകുമാറിന്റെ ഇളയ മകളായ ഹൻസികയുടെ പിറന്നാൾ ആഘോഷമാണ്. മധുര പതിനേഴിന്റെ നിറവിൽ നിൽക്കുന്ന ഹൻസികയുടെ പിറന്നാൾ അതിഗംഭീരമായി താരകുടുംബം ആഘോഷിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആണ് താരത്തിന്റെ പിറന്നാൾ നടന്നത്.

പിറന്നാളിന്റെ അന്ന് അർദ്ധരാത്രിയിൽ തന്നെ സഹോദരിമാരോട് ഒപ്പം മധുരം കഴിച്ച് മധുര പതിനേഴിലേക്ക് ചുവടുവെക്കുകയായിരുന്നു. എന്നാൽ ഇന്നലെ ആയിരുന്നു താരത്തിന്റെ പിറന്നാൾ പാർട്ടി നടത്തിയത്. ബന്ധുക്കളും അടുത്ത കൂട്ടുകാരും ഉൾപ്പെടുന്ന വളരെ ഗംഭീരമായ ആഘോഷ പരിപാടി ആയിട്ടാണ് ഇത് നടത്തിയത്. ആഘോഷ പരിപാടിയിൽ സിൽവർ നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു പ്രിൻസസിനെ പോലെയാണ് ഹൻസിക എത്തുന്നത്. താരത്തിന്റെ വസ്ത്രധാരണവും പാർട്ടി ആഘോഷത്തിന്റെ ഒരുക്കങ്ങളും എല്ലാം അതിഗംഭീരം തന്നെ എന്നു പറയാം.

ഏവരും കണ്ണ് എടുക്കാത്ത രീതിയിൽ അത്രയും മനോഹരമായാണ് ഹൻസിക എത്തുന്നത്. ഹൻസികയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തുന്നത്. കമന്റുകളിൽ ആരാധകർ ഹൻസികയെ കാണാൻ ഡിസ്നി പ്രിൻസസിനെ പോലെ ഉണ്ടെന്നും വളരെ മനോഹരമായിട്ടുണ്ടെന്നും ഒപ്പം തന്നെ ക്യൂട്ട് ഹൻസുബി ആണെന്നും ആരാധകർ പറയുന്നു. ധാരാളം പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്. ഒപ്പം തന്നെ മധുര പതിനേഴിന്റെ നിറവിൽ നിൽക്കുന്ന ഹൻസികയ്ക്ക് നല്ലൊരു ഭാവി ആശംസിക്കുകയും ചെയ്യുന്നു.

 

View this post on Instagram

 

A post shared by Hansika Krishna 🦔 (@hansubeeeey)

Leave a Reply

Your email address will not be published. Required fields are marked *