അടിപിടിയ്ക്കുശേഷം പ്രണയ നിമിഷങ്ങളുമായി ഫഹദും നസ്രിയയും!! കാര്യങ്ങളെല്ലാം മനസ്സിലാക്കി ആരാധകരും.

മലയാളികളുടെ പ്രിയ താര ജോഡികൾ ആണ് ഫഹദ് നസ്രിയ താര ദമ്പതികൾ. ഇരുവരും ഒന്നിച്ചെത്തുന്ന ഏതൊരു നിമിഷവും ഒരുപാട് സന്തോഷത്തോടെയാണ് ആരാധകർ കാണാറുള്ളത്. തന്റെ ക്യൂട്ട്നെസ്സിലൂടെയും കുസൃതികളിലൂടെയും നിരവധി ആരാധകരെയാണ് നസ്രിയ സ്വന്തമാക്കിയത്. വളരെ ചുരുക്കം സമയം കൊണ്ടാണ് നസ്രിയ മലയാളികളുടെ പ്രിയങ്കരി ആയത്. ഫഹദും ഒട്ടും മോശക്കാരൻ അല്ല തന്റെ മാസ്മരിക അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിനും സാധിച്ചു.

ഇരുവരും ഒന്നിച്ച് ചേർന്നതോടെ ആരാധകർക്ക് ഈ ദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ഏറെ ഉത്സാഹമാണ്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞ് നിൽക്കുന്നത് ഈ താര ദമ്പതികളുടെ വീഡിയോയും ചിത്രങ്ങളും ആണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഈ ദമ്പതികൾ പരസ്പരം അടി കൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഒട്ടാകെ പ്രചരിച്ചിരുന്നു. എന്നാൽ എന്താണ് സംഭവം എന്ന് ആരാധകർക്ക് പിടികിട്ടിയിരുന്നില്ല. അതിനു തൊട്ടു പിന്നാലെയാണ് ഈ താര ദമ്പതികൾ പുതിയ വീഡിയോയുമായി എത്തുന്നത്.

അടിപിടിക്ക് ശേഷമുള്ള പ്രണയ നിമിഷങ്ങളാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. പരസ്പരം കെട്ടിപ്പിടിക്കുന്നതും ഐസ്ക്രീം കഴിക്കുന്നതും, തുടങ്ങി വളരെ രസകരമായ സംഭവ വികാസങ്ങളാണ് ഇതിൽ കാണിച്ചിരിക്കുന്നത്. ഇവരുടെ വീഡിയോ ആദ്യം പുറത്തുവന്നപ്പോൾ മലയാളികൾ വിചാരിച്ചിരുന്നത് ഇതൊരു ഷോർട് ഫിലിം ആണെന്നാണ്. പിന്നെയാണ് ഇതൊരു ഐസ്ക്രീം കമ്പനിയുടെ പുതിയ പരസ്യം ആണെന്ന് മനസ്സിലായത്.

ലവ് ഹാസ് മെനി ഫ്ലവേഴ്സ് എന്ന് പറഞ്ഞാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്ത് തന്നെ ആയാലും ഇരുവരും ഒന്നിച്ചുള്ള ഈ രസകരമായ നിമിഷങ്ങൾ സെക്കന്റുകൾക്കുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ ഓളം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമ തൊട്ട് ആസ്വദിച്ചവരാണ് മലയാളി പ്രേക്ഷകർ. അനേകം താരങ്ങളും പ്രമുഖരും ഒപ്പം തന്നെ നിരവധി ആരാധകരും ആണ് ഇവരുടെ ഈ പ്രണയ നിമിഷങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *