പ്രണയിനിയെ വെളിപ്പെടുത്തി നടൻ കാളിദാസ്!! കാമുകി ആരെന്നറിയാമോ.?

മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ് കാളിദാസ് ജയറാം. താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്ക് ഏറെ പ്രിയങ്കരമാണ്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്. കാളിദാസ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുന്നത്. കാളിദാസും തരിണി കലിങ്കരയ്യരും ഒന്നിച്ച് ചേർന്ന് ഇരിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ്‌ ചെയുന്നത്.

ഇക്കഴിഞ്ഞ തിരുവോണ ദിനത്തിൽ നടൻ ജയറാമിന്റെ കുടുംബ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടി ഏതെന്ന് ആരാധകർ ചോദിക്കുകയുണ്ടായി. ചിത്രത്തിൽ കാളിദാസ് വളരെ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്ന പെൺകുട്ടി കാളിദാസന്റെ സുഹൃത്താണെന്ന് ആണ് പറഞ്ഞിരുന്നത്. നിരവധി പേരാണ് ആ ചിത്രങ്ങൾ കണ്ടപ്പോൾ തന്നെ കാളിദാസിന്റെ പ്രണയിനിയാണോ എന്ന് ചോദിച്ച് രംഗത്തെത്തിയത്. എന്നാൽ അതിനൊന്നും വ്യക്തമായ മറുപടി ലഭിക്കുകയുണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളിൽ കാളിദാസ് പങ്കുവെച്ച ചിത്രത്തിൽ തരിണിയെ വീണ്ടും കണ്ടപ്പോൾ ആരാധകർക്ക് എല്ലാം സംശയം ബലപ്പെടുകയായിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ സംശയത്തിനുള്ള ഉത്തരമായാണ് കാളിദാസ് ഈ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് എന്ന് തന്നെ പറയാം. കാളിദാസും തരിണിയും ഇപ്പോൾ അവധികാലം ചെലവഴിക്കാൻ ദുബായിൽ എത്തിയിട്ടുള്ള നിമിഷങ്ങളാണ് പങ്കുവെക്കുന്നത്. നിരവധി പേരാണ് തരിണിക്കും കാളിദാസനും ആശംസകളുമായി രംഗത്തെത്തുന്നത്. അപർണ ബാലമുരളി, നമിത, മാളവിക ജയറാം, കല്യാണി പ്രിയദർശൻ തുടങ്ങിയ നിരവധി താരങ്ങളാണ് ഇരുവരുടെയും ഈ ക്യൂട്ട് ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്.

കാളിദാസന്റെ പ്രണയിനിയായ് എത്തുന്ന തരിണി പ്രശസ്ത മോഡലും ഒപ്പം തന്നെ മിസ്സ്‌ യൂണിവേഴ്സ് ഇന്ത്യ 2021 ൽ 3 ആം സ്ഥാനവും നേടിയ സുന്ദരിയാണ്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് തരുണി. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങളിൽ നിന്ന് തന്നെ സൗഹൃദത്തിനപ്പുറം പ്രണയത്തിലാണെന്ന് ആരാധകർക്കെല്ലാം മനസിലായി. സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്ന ഈ ചിത്രത്തിന് നിരവധി പേരാണ് ലൈക്കുകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *