ഭാര്യയെ സമാധാനത്തോടെ ഡ്രൈവ് ചെയ്യിക്കാതെ ബിജു മേനോൻ!! ചിന്നു… ദേ ടിപ്പർ ഭായ്..ബ്രേക്ക്, ബ്രേക്ക്; മുന്നിലിരുന്ന് കമന്ററി പറഞ്ഞ് താരം.

മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട താരദമ്പതികൾ ആണ് സംയുക്ത വർമയും ബിജുമേനോനും. വളരെ ചുരുങ്ങിയ സിനിമകളിലാണ് സംയുക്ത അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ സംയുക്തക്ക് സാധിച്ചു. വിവാഹശേഷം അഭിനയ മേഖലയിൽ നിന്നും അകന്ന സംയുക്ത യോഗയുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ബിജുമേനോൻ ആകട്ടെ സിനിമ മേഖലയിൽ സജീവമായി മുന്നേറുക്കൊണ്ടിരിക്കുകയാണ്. ഈ താര ദമ്പതികൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത് ആയതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും ആരാധകർക്ക് അറിയാൻ ഏറെ ഉത്സാഹമാണ്.

ഇപ്പോൾ ഈ  ദമ്പതികളുടെ രസകരമായ കഥയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഒരു ആരാധകന്റെ കുറിപ്പിൽ നിന്നാണ് പ്രേക്ഷകർ ഈ കഥ അറിയാൻ ഇടയാകുന്നത്. കുറുപ്പിൽ ഇങ്ങനെ പറയുന്നു നടൻ അല്ല ബിജു മേനോൻ നാടൻ ആണ്. ചെന്ന് ചെന്ന് അടുത്തെത്തുമ്പോൾ കാണുന്ന ഒരു നിഷ്കളങ്കതയാണ് ബിജുമേനോന്റെ മുഖമുദ്ര. കുഴിച്ചു കുഴിച്ച് ചെല്ലുമ്പോൾ തെളിനീര് കിട്ടുന്നത് പോലെ. ഒരിക്കൽ ഒരു യാത്രയിൽ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുകയായിരുന്നു സംയുക്ത വർമ്മ.

യാത്ര പോകുമ്പോൾ വളരെ കൂളായാണ് സംയുക്ത ഡ്രൈവ് ചെയ്യുന്നത്. എന്നാൽ ഡ്രൈവിംഗ് തുടങ്ങിയപ്പോൾ മുതൽ ബിജു മേനോൻ ഇടപെടാൻ തുടങ്ങി.ചിന്നു ബ്രേക്ക്‌ ചെയ്യൂ, മുന്നിൽ വണ്ടി പോകുന്നു, ആ ടിപ്പർ ചേട്ടനെ ശ്രദ്ധിക്കണേ, ഈ ഓട്ടോ ചിലപ്പോൾ റോങ്ങ്‌ സൈഡിൽ വരും ഓവർ ടേക്ക് ചെയൂ എന്നിങ്ങനെ ആയിരുന്നു. തന്റെ ഭാര്യ നന്നായി ഡ്രൈവ് ചെയ്യുന്ന ആളാണെന്ന് അറിയാഞ്ഞിട്ടല്ല. എന്നാൽ മുൻ സീറ്റിൽ ഇരിക്കുമ്പോൾ ഭയങ്കര പരിഭ്രമം ആണ് ബിജു മേനോൻന്.

തുടക്കത്തിൽ ഇതൊന്നും കാര്യമാക്കാത്ത സംയുക്ത പിന്നീട് ഒരു പാട്ടിലൂടെ ബിജുമേനോന് എല്ലാം മനസ്സിലാക്കി കൊടുക്കുകയാണ്. അഴകിയ രാവണൻ എന്ന സിനിമയിലെ സംഗീത സംവിധായകനെ പാട്ട് പഠിപ്പിക്കാൻ നോക്കുന്ന മമ്മൂക്കയെ പോലെയാണെന്ന് പറയാതെ പറയുകയാണ് സംയുക്ത. ഭാര്യയോടുള്ള കെയറിങ് കൊണ്ടാണോ ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിക്കുമ്പോൾ വൈഫ് അല്ല ലൈഫ് അല്ലേ വലുത് എന്ന രസകരമായ മറുപടിയാണ് നൽകുന്നത്. ഇവരുടെ ഈ രസകരമായ ബന്ധം ആണ് മലയാളികളെ ഈ ദമ്പതികളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത് എന്ന് പറയാം.

Leave a Reply

Your email address will not be published. Required fields are marked *