മലയാളികളുടെ പ്രിയ നടി നടന്മാരെ പോലെ താരപുത്രികളും എന്നും ആരാധകരുടെ പ്രിയപ്പെട്ടവർ തന്നെയാണ്. താര പുത്രികളുടെ ചിത്രങ്ങളെല്ലാം പങ്കുവെക്കുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. എന്നാൽ എല്ലാവരിൽ നിന്നും വ്യത്യസ്തമാണ് നടി ശോഭന. മകൾ ഒരു സാധാരണ കുട്ടിയാണെന്നും എന്തിനാണ് അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങൾക്കു മുൻപിലും കൊണ്ടുവരുന്നത് എന്ന് ചിന്തിക്കുന്ന സാധാരണ അമ്മയാണ് ശോഭന. അഭിമുഖങ്ങളിലും സമൂഹമാധ്യമങ്ങളിലും ഒന്നും മകളെ ഇതുവരെ ആയും കാണിച്ചിട്ടില്ല.
എന്നാൽ അതിൽനിന്നും വ്യത്യസ്തയായി മകളെക്കുറിച്ച് വാചാലയാവുകയാണ് നടി ശോഭന. ഈയിടെ ശോഭന ഒരു പ്രശസ്ത മാഗസിന് നൽകിയ അഭിമുഖത്തിലൂടെയാണ് മകൾ അനന്ത നാരായണീയയെ കുറിച്ച് പറയുന്നത്. ഇത്രയും കാലം താരത്തിന്റെ മകൾക്ക് നൃത്തത്തിൽ ഒന്നും വലിയ താല്പര്യമില്ലായിരുന്നു എന്നും, ഈ അടുത്താണ് നൃത്തം പഠിക്കണമെന്ന ആവശ്യവുമായി തന്റെ അടുത്ത് വരുന്നതെന്നും താരം അറിയിക്കുന്നു.
മകൾ അനന്തനാരായണീ ഇപ്പോൾ എട്ടാം ക്ലാസിലാണ് പഠിക്കുന്നത് എന്നും, നടി ശോഭന ചെന്നൈയിൽ പഠിച്ച അതേ സ്കൂളിൽ ആണ് മകളും പഠിക്കുന്നത് എന്നും പറയുന്നു. ഒട്ടുമിക്ക കുട്ടികളെ പോലെ അനന്ത നാരായണീയും പറയുന്നതിന് എതിരായി മാത്രം ചെയ്യാറുള്ളു. അതുകൊണ്ട് തന്നെ ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും ചെയ്യേണ്ട എന്നു പറയും അങ്ങനെ ആകുബോൾ അവൾ അത് ചെയ്തിരിക്കും ഇത് ഞങ്ങൾ അമ്മ മകൾ ബന്ധത്തിന്റെ ഓരോ കുസൃതികൾ ആണ്. കുറച്ചു കാലങ്ങൾക്ക് മുമ്പാണ് നടി ശോഭന അഭിനയിച്ച ഏതാനും ചില സിനിമകൾ മകൾ കാണാനിടയാകുന്നത്.
അതിൽ ഏറ്റവും ഇഷ്ടം മണിച്ചിത്രത്താഴ് ആണെന്നും പറയുന്നു. സമൂഹമാധ്യമങ്ങളിൽ എല്ലാം സജീവമാണെങ്കിലും മകളെക്കുറിച്ചും പേഴ്സണൽ ജീവിതത്തെക്കുറിച്ചും അധികം തുറന്നു പറയാത്ത നടിയാണ് ശോഭന. അവിവാഹിതയായ ശോഭനക്ക് ഒരു മകൾ വേണമെന്ന ആഗ്രഹത്തോടെയാണ് അനന്ത നാരായണീയെ ദത്തെടുക്കുന്നത്. താരത്തിന്റെ ഈ വാർത്തകൾ മറ്റും ആരാധകർക്കിടയിൽ ഏറെ പ്രചാരം സൃഷ്ടിച്ച വാർത്തയായിരുന്നു. ഇപ്പോഴിതാ വീണ്ടും താരത്തിൻറെ വാർത്തകൾ പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയാണ്.