മലയാളി പ്രേക്ഷകരുടെ പ്രിയ താര ദമ്പതികൾ ആണ് മൃദുല വിജയിയും യുവ കൃഷ്ണയും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ഏറെ കൗതുകത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. ഈ അടുത്തായിരുന്നു ആരാധകർക്കായി ഒരു സന്തോഷ വാർത്ത ഇരുവരും പങ്കുവെച്ചിരുന്നത്. താര ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്നാണ് അറിയിച്ചത്. മകളുടെ നൂലുകെട്ടും പേരിടൽ ചടങ്ങുമെല്ലാം ആഘോഷമാക്കി നടത്തിയത് ആരാധകർക്കായി പങ്കുവെച്ചിരുന്നു.
അതിന് പിന്നാലെ ആണ് ഇരട്ടി മധുരം എന്നപോലെ മറ്റൊരു വാർത്തയുമായ് യുവയും മൃദുലയും എത്തുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ടെലിവിഷൻ പരമ്പരയിൽ ഭാഗമാകാൻ ധ്വനി കൃഷ്ണയും എത്തുന്നു എന്നാണ് വീഡിയോയിലൂടെ പങ്കുവെക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയൽ കൂടി തന്നെയാണ് യുവയും ആദ്യമായി മലയാളികൾക്ക് മുമ്പിൽ എത്തുന്നത്. അതെ സീരിയലിൽ തന്നെ ഭാഗമാകാനും ധ്വനി കുട്ടിയ്ക് ഭാഗ്യം ലഭിച്ചു.
ഈ പരമ്പരയിലെ സോനയുടെ മകളായാണ് ധ്വനി എത്തുന്നത്. അച്ഛനും മോൾക്കും ഒന്നിച്ച് ഒരു സീരിയലിൽ തന്നെ ആദ്യമായ് അഭിനയിക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിൽ ആണ് യുവയും മൃദുലയും. ജനനം മുതൽ ധ്വനിയുടെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ഈ കുഞ്ഞിനെ സ്വീകരിക്കുന്നത്. വെറും 36 ദിവസം പ്രായമുള്ളപ്പോഴാണ് ധ്വനി പരമ്പരയിൽ ഭാഗമാകാൻ എത്തുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലെ ധ്വനിയുടെ ആദ്യത്തെ ദിവസം വളരെ രസകരമായ് ആണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
യൂട്യൂബ് ചാനലിലൂടെയാണ് മൃദുല ഇവ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമായി ധ്വനിയോട് ഗിരീഷേട്ടൻ ഷോട്ട് റെഡി എന്ന് പറയുകയും ഭാവിയിൽ വലിയ സ്റ്റാറായി മാറുമ്പോൾ അതിന്റെ ക്രെഡിറ്റ് ഗിരീഷിനാണെന്നും പറയുന്നു. ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ തന്നെ അച്ഛന്റെ ഒപ്പം അഭിനയിക്കാൻ സാധിച്ചതിൽ മകൾക്ക് ഉണ്ടായ ഭാഗ്യം വളരെ വലുതാണെന്നും ഒപ്പം തന്നെ ഈ ദമ്പതികളെ പോലെ വലിയ ഉയരങ്ങളിൽ എത്തട്ടെ എന്നും ആരാധകർ പറയുന്നു.