പിറന്നാൾക്ക് ഗോൾഡൻ ടെംപിളിൽ തെന്നിന്ത്യൻ താരം അല്ലു അർജുൻ!! ചിത്രങ്ങൾ വൈറൽ ആക്കി ആരാധകർ.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സൗത്ത് ഇന്ത്യൻ താരങ്ങളിൽ ഒരാൾ ആണ് അല്ലു അർജുൻ. നിരവധി സിനിമകളിലൂടെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ കൗതുകത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. കഴിഞ്ഞ ദിവസത്തിൽ ആണ് ഭാര്യയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ അല്ലു അർജുൻ പങ്കുവെച്ചത്. ഭാര്യ സ്നേഹ റെഡിയും മക്കളായ അയാന്റെയും അർഹയുടെയും ഒപ്പം കേക്ക് മുറിക്കാൻ നിൽക്കുന്ന ദൃശ്യങ്ങളാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

ഹാപ്പി ബർത്ത് ഡേ ക്യൂട്ടി എന്ന ക്യാപ്ഷനോടു കൂടിയിട്ടാണ് അല്ലു അർജുൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ ആണ് താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തത്. ഭാര്യയുടെ പിറന്നാളിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു പഞ്ചാബിലെ ഗോൾഡൻ ടെമ്പിളിലേക്ക് അല്ലുവും ഭാര്യയും ഒപ്പം മക്കളും കൂടി പോകുന്നത്.

അമൃസർ എന്ന സ്ഥലത്താണ് ഗോൾഡൻ ടെമ്പിൾ സ്ഥിതി ചെയ്യുന്നത്. അല്ലുവും ഭാര്യയും ഒപ്പം മക്കളും ശ്രീ ഹാർമന്ദിർ സാഹിബിന്റെ മുമ്പിൽ തലകുനിക്കുകയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു. നിരവധി പേരാണ് നടൻ അല്ലു അർജുനെ കാണാൻ എത്തിയതും ഒപ്പം തന്നെ താരത്തിന് ചുറ്റും കൂട്ടം കൂടുന്നതും. വളരെ സിമ്പിൾ ആയിട്ടാണ് ഈ വലിയ താര കുടുംബം ഗോൾഡൻ ടെമ്പിൾ കാണാൻ എത്തുന്നത്.

തന്റെ പ്രിയതമയുടെ പിറന്നാൾ ആഘോഷം വളരെ സ്പെഷ്യൽ ആക്കാൻ വേണ്ടിയാണ് അല്ലുവും കുടുംബവും ഇവിടെ എത്തുന്നത്. കഴിഞ്ഞവർഷം ആയിരുന്നു താരത്തിന്റെ പുഷ്പ: ദി റൈസ് എന്ന സിനിമ പുറത്തിറങ്ങുന്നത് ആരാധകരിൽ നിന്നും വൻ പ്രതികരണങ്ങളാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഈ വർഷം തന്നെ ഈ സിനിമ പുറത്തിറങ്ങുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

 

View this post on Instagram

 

A post shared by Allu Arjun (@alluarjunonline)

Leave a Reply

Your email address will not be published. Required fields are marked *