മിക്സി ഉപയോഗിക്കുന്നവർ ഉറപ്പായും ഇത് അറിഞ്ഞിരിക്കുക, ഉഗ്രൻ ടിപ്പുകൾ…

നമ്മുടെ എല്ലാവരുടെയും വീടുകളിൽ മിക്സി ഉണ്ടായിരിക്കും. മിക്സി ഉപയോഗിക്കാത്ത വീടുകൾ ചുരുക്കം ആയിരിക്കും. മിക്സി ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില ടിപ്പുകൾ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്. മിക്സിയുടെ ജാറിന്റെ വാഷർ ലൂസ് ആയി കഴിഞ്ഞാൽ നമുക്ക് ശരിക്കും അടയ്ക്കാനായി സാധിക്കുകയില്ല. ഇതിനായി നമുക്ക് രണ്ട് റബ്ബർ ബാൻഡ് യൂസ് ചെയ്യാവുന്നതാണ്.

വാഷറിന് മുകളിലായി രണ്ട് റബർബാൻഡ് ടൈറ്റ് ആയിട്ട് കൊടുക്കുക. ഇങ്ങനെ ചെയ്താൽ വാഷർ നല്ല ടൈറ്റ് ആയി തന്നെ നിൽക്കും. മിക്സിയുടെ ജാർ ക്ലീൻ ചെയ്യുമ്പോൾ ഒരു ബ്രഷ് ഉപയോഗിച്ച് അതിൻറെ അടിവശം ക്ലീൻ ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ജാറിൽ നമ്മൾ എന്തെങ്കിലും അരയ്ക്കുകയോ പൊടിക്കുകയോ ചെയ്യുമ്പോൾ അതിൽ നിന്നും അതിൻറെ പ്രത്യേക മണം ഉണ്ടാവാറുണ്ട്.

ആ മണം പോയി കിട്ടുന്നതിനായി അതിലേക്ക് കുറച്ച് അരി ഇട്ടു കൊടുത്ത് അത് അരച്ചെടുക്കുക. അതിനുശേഷം മിക്സി ജാർ നന്നായി കഴുകി എടുത്താൽ അതിലെ മണം പൂർണ്ണമായും മാറിക്കിട്ടും. മിക്സി ജാറിന്റെ അകത്ത് സ്ക്രൂവിന്റെ മുകളിലായും ബ്ലേഡിലും നല്ലവണ്ണം അഴുക്ക് പിടിക്കാറുണ്ട്. നമ്മൾ സാധാരണ രീതിയിൽ വാഷ് ചെയ്യുന്നത് പോലെ ചെയ്തുകഴിഞ്ഞാൽ ഒരിക്കലും പോവുകയില്ല.

അത് എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിനായി ഒരു ബൗളിലേക്ക് കുറച്ചു ബേക്കിംഗ് സോഡ, ഡിഷ് വാഷ് ലിക്വിഡ്, വിനാഗിരി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അങ്ങനെ തയ്യാറാക്കിയ പേസ്റ്റ് അഴുക്കുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം നല്ലപോലെ കഴുകിയെടുത്താൽ മതി. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.