ഇൻറർലോക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം, ഇതറിഞ്ഞാൽ മതി…

വളരെ ഭംഗിയായി വീട് പണിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. വീടുപണി കഴിയുമ്പോഴേക്കും നമ്മുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനം അതിനായി ചിലവഴിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ പിന്നീട് മുറ്റത്തേക്ക് ആവശ്യമുള്ള ഇൻറർലോക്ക് കൂടി ചെയ്യുമ്പോഴേക്കും നല്ലൊരു തുക തന്നെ അതിനായി വേണ്ടിവരുന്നു. എന്നാൽ ഇൻറർലോക്ക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുമെങ്കിൽ അത് വളരെ നല്ലതാണ്.

നമുക്ക് ഒന്നിച്ച് തന്നെ ഉണ്ടാക്കിയെടുക്കണം എന്നില്ല കുറച്ച് കുറച്ചായി മുറ്റത്തിന് ആവശ്യമായ ഇൻറർലോക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ബേബി മെറ്റൽ, എൻ സാൻഡ് അല്ലെങ്കിൽ മണൽ, സിമൻറ് എന്നിവയാണ് ആവശ്യമായിട്ടുള്ളത്. നാല് കപ്പ് എം സാൻഡ് മൂന്ന് കപ്പ് ബേബി മെറ്റൽ ഒന്നര കപ്പ് സിമൻറ് ഇതാണ് ഒരു ടൈൽ ഉണ്ടാക്കുന്നതിന് ആവശ്യമായിട്ടുള്ളത്.

ശരിയായ രീതിയിൽ മിക്സ് ചെയ്തില്ലെങ്കിൽ ടൈല് ഉറപ്പോടെ ലഭിക്കുകയില്ല. ആവശ്യാനുസരണം കുറച്ചു കുറച്ചായി വെള്ളം ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ആവശ്യമായിട്ടുള്ള ഗ്രൗണ്ട് കൂടി തയ്യാറാക്കേണ്ടതുണ്ട്. കുറച്ച് സിമൻറ് വെള്ളവും കൂടി മിക്സ് ചെയ്താൽ ഗ്രൗണ്ട് തയ്യാറാക്കി എടുക്കുവാൻ സാധിക്കും. ഇൻറർലോക്കിന് ആവശ്യമായ മോൾഡ് ഓൺലൈനായി വാങ്ങിക്കാൻ ലഭിക്കും.

അതിലേക്ക് ആവശ്യത്തിന് എണ്ണ തേച്ചു കൊടുത്തതിനു ശേഷം ഗ്രൗട്ട് ഒഴിച്ച് കൊടുക്കുക. അതിനുശേഷം അത് നന്നായി ടാപ്പ് ചെയ്തു കൊടുക്കണം എന്നാൽ മാത്രമേ എല്ലാ ഭാഗങ്ങളിലേക്കും എത്തുകയുള്ളൂ. അതിനുശേഷം നേരത്തെ മിക്സ് ചെയ്തു വെച്ച സിമൻറ് മിക്സ് അതിലേക്ക് ചേർത്ത് കൊടുക്കുക. ഒരു ദിവസം സെറ്റ് ചെയ്യാനായി അനുവദിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണുക.