ഏതു മാവും നിറയെ പൂക്കാൻ ഈ സൂത്രം ചെയ്തു നോക്കൂ, കുലകുത്തി മാങ്ങയുണ്ടാകും…

നമ്മുടെ വീട്ടിലെ ഏത് കായ്ക്കാത്ത മാവും പ്ലാവും വേഗത്തിൽ തന്നെ കായ്ക്കും അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. മാവും പ്ലാവും മാത്രമല്ല ഏത് ചെടിയും നന്നായി കായ്ക്കുവാൻ നിങ്ങൾ വീട്ടിൽ വെറുതെ കളയുന്ന ഈ സാധനം ഉപയോഗിച്ചാൽ മതി. അതെന്താണെന്നും എങ്ങനെയാണെന്നും ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് വെറുതെ കളയുന്ന പഴത്തൊലിയാണ്.

പഴത്തൊലിയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു അത് ചെടികളുടെ വളർച്ചയ്ക്കും കീടബാധ ഇല്ലാതാക്കുന്നതിനും ഏറെ ഉത്തമമാണ്. ഏത് ചെടിയുടെ ചുവട്ടിൽ ആണോ നമ്മൾ ഇടാനായി ഉദ്ദേശിക്കുന്നത് അതിനു ചുറ്റും തളമെടുക്കുക. നന്നായി വെള്ളം നനച്ചു കൊടുക്കുക, അതിനുശേഷം ഡോളമൈറ്റ് ഇട്ടു കൊടുക്കണം. ഡോളുമായിട്ടു ഇട്ട് ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ പഴത്തൊലിയുടെ വെള്ളമൊഴിച്ചു കൊടുക്കുവാൻ പാടുള്ളൂ.

പിന്നീട് എപ്സാം സോൾട്ടും ചേർത്തു കൊടുക്കാം. ഇത് ചെയ്യുന്നതിലൂടെ ചെടികൾ നന്നായി കായ്ക്കുന്നതിന് സഹായകമാകും. മാവിനും പ്ലാവിനും മാത്രമല്ല പപ്പായ, ചാമ്പക്ക, നാരങ്ങ എന്നിങ്ങനെ ഏതുതരം കായ്കൾ ഉണ്ടാകുന്ന ചെടികൾക്കും ഇത് ചേർത്തു കൊടുക്കാവുന്നതാണ്. ഒരു ലിറ്റർ വെള്ളം എടുത്ത് അതിലേക്ക് മുക്കാൽ ടീസ്പൂൺ എപ്സാം സോൾട്ട് ചേർത്ത് കൊടുക്കുക. നന്നായി കുലുക്കി യോജിപ്പിച്ചതിനു ശേഷം ചെടികൾക്ക് നന്നായി സ്പ്രേ ചെയ്തു കൊടുക്കുക.

പൂച്ചെടികൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഇതുകൂടാതെ പഴത്തൊലികൾ വെള്ളത്തിലിട്ട് നന്നായി കുതിർന്നതിനുശേഷം ആ വെള്ളം അരിച്ചെടുത്ത് ചെടികൾക്ക് ചുവട്ടിലായി ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇതും നല്ലൊരു വളമായി പ്രവർത്തിക്കും. ചെടികൾ നന്നായി പൂക്കാനും കായ്ക്കാനും യാതൊരു കാശ് ചെലവും ഇല്ലാതെ ഈയൊരു രീതി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക.