ബാത്റൂം നിമിഷങ്ങൾക്കുള്ളിൽ ക്ലീൻ ചെയ്യാം, ആരും പറഞ്ഞു തരാത്ത ഒരു അടിപൊളി സൂത്രം…

നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉപ്പ്. ഇത് ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മളുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല. ഭക്ഷണപദാർത്ഥങ്ങൾക്ക് ഒരു നൽകാൻ മാത്രമല്ല മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിച്ച് വരുന്നു. ഉപ്പു കൊണ്ടുള്ള ചില ഉപയോഗങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്. നമ്മുടെ വീട്ടിലെ പല പ്രശ്നങ്ങളും വളരെ നിസ്സാരമായി പരിഹരിക്കുവാൻ ഉപ്പുകൊണ്ട് സാധിക്കും.

രാവിലെ മുതൽ വൈകുന്നേരം വരെ ഷൂ ഉപയോഗിക്കുമ്പോൾ അതിൽ നിന്നും ഒരു മുഷിഞ്ഞ മണം വരാറുണ്ട്. ഈ മണം മാറുന്നതിനായി അതിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുത്ത് ഒന്ന് തട്ടി കൊടുത്താൽ മതി. രാത്രി ഇതുപോലെ ചെയ്താൽ രാവിലെ ഒട്ടുംതന്നെ മുഷിഞ്ഞ മണമില്ലാതെ നമുക്ക് ഉപയോഗിക്കുവാൻ സാധിക്കും.

തേങ്ങ നമ്മൾ പൊട്ടിച്ചു വെച്ചതിനുശേഷം അതിൻറെ അകത്തുള്ള ഭാഗം പെട്ടെന്ന് തന്നെ അഴുക്കാവുന്നത് കാണാം. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ എത്ര ദിവസം ആയാലും തേങ്ങ ഒട്ടും തന്നെ പഴകാതെ ഫ്രഷ് ആയിരിക്കുവാൻ അതിലേക്ക് കുറച്ചു ഉപ്പ് വിതറിയതിനുശേഷം എല്ലാ ഭാഗങ്ങളിലേക്കും സ്പ്രെഡ് ചെയ്തു കൊടുക്കുക.

നമ്മുടെ വീടുകളിൽ ഉപയോഗിക്കാതെ വച്ചിരിക്കുന്ന സെറാമിക് കപ്പുകളും പ്ലേറ്റുകളും ഉണ്ടാകും അവിൽ എല്ലാം നിറയെ കരിമ്പൻ പുള്ളികളും കറുത്ത കുത്തുകളും ഉണ്ടാവുന്നത് സഹജമാണ്. ഇതു മാറ്റുന്നതിനായി കുറച്ചു പേസ്റ്റും ഉപ്പും കൂടി മിക്സ് ചെയ്തതിനു ശേഷം അത് ഉപയോഗിച്ച് തേച്ചു കൊടുക്കുക. രണ്ടു മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കുക അതിലെ കറ പൂർണമായും മാറിക്കിട്ടും. തുടർന്ന് കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക.