ഇനി പത്തിരി കടയിൽ നിന്നും വാങ്ങിക്കേണ്ട! വീട്ടിൽ തയ്യാറാക്കാൻ ചില കിടിലൻ ടിപ്പുകൾ…

പത്തിരി കഴിക്കുവാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ പത്തിരി വീട്ടിൽ ഉണ്ടാക്കുക എന്നത് കുറച്ചു പ്രയാസമായ കാര്യമാണ്. പത്തിരി മാവു കുഴക്കാനും പരത്തിയെടുക്കുവാനും എല്ലാം കുറച്ചു ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെയാണ് മിക്ക ആളുകളും പത്തിരി കടകളിൽ നിന്ന് മാത്രം വാങ്ങിക്കുന്നത്. വളരെ ഈസിയായി പത്തിരി തയ്യാറാക്കാനുള്ള ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്.

അരിപ്പൊടി വാട്ടി എടുക്കുമ്പോൾ ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അങ്ങനെ വെളിച്ചെണ്ണ ചേർത്തു കൊടുത്ത് പൊടി വാട്ടിയെടുക്കുകയാണെങ്കിൽ പത്തിരി നല്ല സോഫ്റ്റ് ആയി തന്നെ കിട്ടും. വാട്ടി എടുത്ത പൊട്ടി കയ്യിൽ ഒന്നും ആകാതെ നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കുവാനായി മാവ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. ഒരു സ്റ്റീലിന്റെ കപ്പ് ഉപയോഗിച്ചു വേണം മാവ് കുഴച്ചെടുക്കുവാൻ.

അങ്ങനെ ചെയ്യുകയാണെങ്കിൽ കയ്യിൽ ഒന്നും ആവാതെ വളരെ ഈസിയായി തന്നെ കുഴച്ചെടുക്കുവാൻ സാധിക്കും. ഇതിനായി മറ്റൊരു സൂത്രം കൂടിയുണ്ട് ഒരു തോർത്തെടുത്ത് രണ്ടായി മടക്കുക, തോർത്ത് വെള്ളം നനച്ച് നല്ലവണ്ണം പിഴിഞ്ഞെടുക്കണം. തോർത്തിലേക്ക് മാവ് ഇട്ട് കൊടുത്തതിനു ശേഷം ഒരു കിഴി പോലെ കെട്ടിവയ്ക്കുക. പിന്നെ കൈകൊണ്ട് തന്നെ കുഴച്ചെടുക്കുക അങ്ങനെ ചെയ്യുമ്പോൾ.

കയ്യിൽ ഒട്ടും തന്നെ ചൂടും മാവും പറ്റാതെ പത്തിരിക്കുള്ള മാവ് കുഴച്ചെടുക്കാൻ സാധിക്കും. പത്തിരി പരത്താൻ അറിയാത്തവർ ആണെങ്കിൽ അത് ഒട്ടിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനായി ആവശ്യമായിട്ടുള്ളത് ഒരു പേപ്പർ പ്ലേറ്റിന്റെ പീസ് ആണ്. പത്തിരി പലകയുടെ മുകളിലായി പേപ്പർ പ്ലേറ്റ് വെച്ചുകൊടുത്തു പരത്തിയെടുക്കുക. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.