ഈ മാരകമായ വിഷ സസ്യങ്ങളെ അറിഞ്ഞിരുന്നാൽ മരണം വരെ ഒഴിവാക്കാം…

ഇന്ന് ഒട്ടുമിക്ക വീടുകളിലും അലങ്കാരത്തിനായി ചെടികൾ വളർത്താറുണ്ട്. ചില ചെടികൾ വെറും അലങ്കാര സസ്യങ്ങൾ ആയി മാത്രം കണക്കാക്കി നമ്മൾ വാങ്ങിക്കുന്നവയാണ്. എന്നാൽ നമ്മൾ വളർത്തുന്ന എല്ലാ ചെടികളും ഗുണകരമാവണമെന്നില്ല. ചില ചെടികൾ വിഷച്ചെടികൾ ആണെന്ന് അറിയാതെ തന്നെ നമ്മൾ വീട്ടിൽ നട്ട് വളർത്താറുണ്ട്. ആ ചെടിയുടെ ഭംഗിയും അതിലെ ഇലകളുടെ പ്രത്യേകതയുമാണ് കൂടുതലായും.

അത്തരം സസ്യങ്ങളിലേക്ക് നമ്മളെ ആകർഷിക്കുന്നത്. അതുകൊണ്ടുതന്നെ ചില ചെടികൾ വീട്ടിൽ വളർത്തുന്നതിലൂടെ വലിയ ദോഷം തന്നെ ഉണ്ടാവും. വീടിനകത്തെ ഇൻഡോർ പ്ലാൻസ് ആയി നമ്മൾ വളർത്തുന്ന പല ചെടികളും വിഷ ചെടികളാണ് എന്ന സത്യം പലർക്കും അറിയുന്നില്ല. അവ ഏതെല്ലാം ആണെന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്. അതിൽ ആദ്യത്തെ ചെടിയാണ് ഡഫോഡിൽസ്, ഇത് നമ്മുടെ ശരീരത്തിനകത്ത് ചെന്നാൽ വയറിളക്കം, ഉയർന്ന രക്തസമ്മർദ്ദം, ഹാർട്ട് ബീറ്റിൽ ഉണ്ടാകുന്ന വ്യതിയാനം.

എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ ഇവ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അടുത്ത സസ്യമാണ് ദം കെയിൻ, ഇവ ശരീരത്തിന് അകത്ത് ചെന്നാൽ ശ്വാസംമുട്ട് അനുഭവപ്പെടുകയും കൂടുതലായി ചെന്നാൽ മരണം വരെ സംഭവിക്കുകയും ചെയ്യുന്നു. അടുത്ത പ്രധാന ചെടിയാണ് ഈസ്റ്റർ ലില്ലി.

ഇത് ശരീരത്തിന് അകത്തായി കഴിഞ്ഞാൽ കിഡ്നിയുടെ പ്രവർത്തനത്തെ ആണ് ബാധിക്കുക. അതുകൊണ്ടുതന്നെ ഇത്തരം ചെടികൾ വീട്ടിൽ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈസ്റ്റർ ലില്ലി കഴിച്ചു കഴിഞ്ഞാൽ രക്ഷപ്പെടുത്താനുള്ള സമയപരിധി 18 മണിക്കൂറാണ്. അത് കഴിഞ്ഞാൽ മരണം വരെ സംഭവിക്കാവുന്ന ഒരു വിഷ സസ്യമാണിത്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണൂ.