നിങ്ങൾ ഇതുവരെ അറിഞ്ഞില്ലേ! എല്ലാവർക്കും ഉപകാരപ്രദമാകുന്ന ചില അടുക്കള പൊടിക്കൈകൾ…

വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ചില അടുക്കള ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. മുട്ട പുഴുങ്ങി അതിനുശേഷം അത് മുറിച്ചെടുക്കുമ്പോൾ പൊട്ടി പോകാറുണ്ട്. എന്നാൽ മുറിച്ചെടുക്കാൻ ഉപയോഗിക്കുന്ന കത്തി കുറച്ചു സമയം ചൂട് വെള്ളത്തിൽ ഇട്ടതിനുശേഷം ഉപയോഗിക്കുകയാണെങ്കിൽ മുട്ട ഒരിക്കലും പൊട്ടുകയില്ല. ദോശ ഇഡലി എന്നിവയ്ക്ക് മാവ് വരയ്ക്കുമ്പോൾ അതിൽ ഒരു വെണ്ടയ്ക്കയുടെ പകുതി.

കഷ്ണം കൂടി ചേർത്ത് അരച്ചെടുക്കുകയാണെങ്കിൽ പലഹാരങ്ങൾ നല്ല സോഫ്റ്റ് ആയി കിട്ടും. മാവ് നന്നായി പൊളിച്ചു കഴിയുമ്പോൾ അത് ഉപയോഗിച്ച് ദോശയും ഇഡലി ഉണ്ടാക്കുമ്പോൾ ടേസ്റ്റ് ഉണ്ടാവുകയില്ല അത്തരം സന്ദർഭങ്ങളിൽ മാവിലേക്ക് കുറച്ചു പാൽ ഒഴിച്ച് ഉണ്ടാക്കിയാൽ മതി. പച്ചക്കറികൾ മുറിച്ചെടുക്കുമ്പോൾ കത്തിയിൽ കറ പറ്റാറുണ്ട്. ആ സന്ദർഭങ്ങളിൽ കത്തിയിൽ കുറച്ച് എണ്ണ പുരട്ടിയതിനു ശേഷം ചെറുതായി ചൂടാക്കുക.

അതിനുശേഷം തുടച്ചെടുത്താൽ മതിയാകും. കോളിഫ്ലവർ മിക്കപ്പോഴും ചെറിയ പുഴുക്കൾ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കറി വയ്ക്കുന്നതിനു മുൻപ് ചെറു ചൂടുവെള്ളത്തിൽ അല്പം മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് അതിനുശേഷം കോളിഫ്ലവർ മുക്കി വയ്ക്കുക.

ചില സമയങ്ങളിൽ ദോശ ഉണ്ടാക്കുമ്പോൾ അതിൽ ദോശ ഒട്ടിപ്പിടിക്കാറുണ്ട്. സവാള ഉപയോഗിച്ച് എണ്ണ പുരട്ടിയാൽ പിന്നീട് ദോശ കല്ലിൽ ഒട്ടിപ്പിടിക്കുകയില്ല. നോൺസ്റ്റിക് പാൻ ആണെങ്കിലും ഈ രീതി തന്നെ ഉപയോഗിക്കാവുന്നതാണ്. കായ മുറിച്ചെടുക്കുമ്പോൾ കയ്യിൽ കറ പറ്റാറുണ്ട്. എന്നാൽ കുറച്ചു ഉപ്പും വെളിച്ചെണ്ണയും കൂടി ചേർത്ത് കയ്യിൽ പുരട്ടിയതിനുശേഷം കായം മുറിക്കുകയാണെങ്കിൽ ഒട്ടും തന്നെ കറ പറ്റുകയില്ല. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.