എത്ര ദിവസമായാലും തേങ്ങ ഫ്രഷ് ആയിരിക്കുവാൻ ഇത് ചേർത്തു കൊടുത്താൽ മതി…

എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെ ഈസിയായി ഫ്രിഡ്ജ് ക്ലീൻ ആക്കുവാനും, എന്നും ഫ്രിഡ്ജ് പുതിയത് പോലെ സൂക്ഷിക്കുവാനും അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഇതുകൂടാതെ നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന ചില സൂത്രങ്ങൾ കൂടിയുണ്ട് അവയെല്ലാമാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്.

പെരുംജീരകം ചെറുജീരകം തുടങ്ങിയവയെല്ലാം വാങ്ങിച്ച് സൂക്ഷിക്കുന്ന സമയത്ത് കുറച്ചുദിവസം കഴിയുമ്പോൾ അത് കേടായി പോകാറുണ്ട്. എന്നാൽ അതിലേക്ക് രണ്ടോ മൂന്നോ കഷ്ണം ഗ്രാമ്പൂ ഇട്ടു കൊടുക്കുകയാണെങ്കിൽ കുറെനാൾ അത് കേടാകാതെ തന്നെ ഇരിക്കും. ഇതല്ലാതെ ജീരകം വാങ്ങിച്ചു കഴിക്കുന്നതിനു ശേഷം നന്നായി വെയിലത്തിട്ട് ഉണക്കി പാത്രത്തിൽ സൂക്ഷിച്ചാലും കുറെ നാൾ കേടാകാതെ ഇരിക്കും.

പച്ചരി പരിപ്പ് പയർ എന്നിവയൊക്കെ കുറെ നാൾ സൂക്ഷിച്ചു വയ്ക്കുമ്പോൾ അതിൽ പ്രാണികൾ ചെള്ള് എന്നിവ ഉണ്ടാവാറുണ്ട്. അത് ഒഴിവാക്കുന്നതിനായി രണ്ടോ മൂന്നോ വെളുത്തുള്ളിയുടെ അല്ലി പാത്രത്തിലേക്ക് ഇട്ടുവച്ചാൽ മതിയാകും. തേങ്ങാ പൊളിച്ചു വയ്ക്കുന്ന സമയത്ത് രണ്ടുമൂന്നു ദിവസം കഴിയുമ്പോഴേക്കും അത് കേടാകാറുണ്ട്. ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിലും കുറേ ദിവസം എടുത്തു വയ്ക്കുവാൻ സാധിക്കുകയില്ല.

തേങ്ങ ഇപ്പോഴും ഫ്രഷ് ആയിരിക്കുന്നതിന് കുടിച്ചതിനുശേഷം കുറച്ചു ഉപ്പ് അതിൽ വിതറി കൊടുത്ത് സ്പ്രെഡ് ചെയ്താൽ മതി. എത്ര ദിവസം ആയാലും തേങ്ങ ഫ്രഷായി തന്നെ ഇരിക്കും. നമ്മൾ വീട്ടിൽ മീനോ ഇറച്ചിയോ വെച്ചതിനുശേഷം ഉണ്ടാകുന്ന ഉൾമണം മാറി കിട്ടുന്നതിനായി. ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് തുണിയിൽ മുക്കുന്ന കംഫർട്ട് ഒഴിച്ചുകൊടുക്കുക രണ്ടോ മൂന്നോ കഷ്ണം ഗ്രാമ്പു കൂടി ചേർത്തു കൊടുത്ത് നന്നായി തിളപ്പിച്ച് എടുക്കണം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.