ഇറച്ചി മാസങ്ങളോളം സൂക്ഷിക്കുവാൻ ഈ സൂത്രം പ്രയോഗിച്ചാൽ മതി…

എല്ലാവരും വീട്ടിൽ ഇറച്ചി വാങ്ങി സൂക്ഷിക്കുന്നവരാണ്. ഇറച്ചി അല്ലെങ്കിൽ മീന് ദിവസങ്ങളോളം സൂക്ഷിക്കേണ്ട അവസ്ഥ ഉണ്ടാവാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. കുറേ ദിവസം ഇറച്ചി ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ അതിൻറെ ടേസ്റ്റ് കുറയുകയും ഫ്രഷ്‌നെസ്സ് ഇല്ലാതാവുകയും ചെയ്യുന്നു.

ഏതുതരം മീനാണെങ്കിലും ഇറച്ചി ആണെങ്കിലും എത്ര ദിവസം വേണമെങ്കിലും ഒരു കേടും കൂടാതെ ടേസ്റ്റ് നഷ്ടപ്പെടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഒന്നോ രണ്ടോ ദിവസത്തിന് ആണെങ്കിൽ അതുപോലെതന്നെ നമുക്ക് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. എന്നാൽ കുറച്ച് അധികം ദിവസത്തേക്കാണ് നമ്മൾ ഇത് സൂക്ഷിച്ചു വയ്ക്കുന്നതെങ്കിൽ ഇങ്ങനെ ചെയ്താൽ അത് കേടാവാനുള്ള സാധ്യത ഏറെയാണ്.

ഒരു മാസത്തോളം ടേസ്റ്റ് വ്യത്യാസം ഇല്ലാതെ മീൻ ആണെങ്കിലും ഇറച്ചി ആണെങ്കിലും ഫ്രീസറിൽ സൂക്ഷിക്കാനായി ഇങ്ങനെ ചെയ്താൽ മതി. ചെറിയ പീസ് ആണെങ്കിലും വലിയ പീസ് ആണെങ്കിലും ഇങ്ങനെ തന്നെ ചെയ്താൽ മതി. ഒരു പ്ലാസ്റ്റിക്കിന്റെ എയർ ടൈറ്റ് ആയ പാത്രം എടുക്കുക അതിലേക്ക് മീൻ അല്ലെങ്കിൽ ഇറച്ചി ഇട്ടുകൊടുക്കുക. പിന്നീട് അത് മൂടുന്നത് വരെയുള്ള വെള്ളം അതിലേക്ക് ഒഴിച്ചുകൊടുക്കണം.

അതിനുശേഷം പാത്രം അടച്ച് ഫ്രീസറിലേക്ക് വെച്ചു കൊടുക്കുക. ഇങ്ങനെ നമ്മൾ ഫ്രീസറിൽ വച്ച് സൂക്ഷിക്കുകയാണെങ്കിൽ ഒരു മാസത്തോളം കേടുകൂടാതെ ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് എത്രത്തോളം ആണോ ആവശ്യമുള്ളത് അതിനനുസരിച്ച് സെപ്പറേറ്റ് പാത്രങ്ങളിൽ ആക്കി സൂക്ഷിച്ചാൽ മതി. ഫ്രീസറിൽ നിന്ന് എടുക്കുന്ന ഇറച്ചി അല്ലെങ്കിൽ മീന് മുറിക്കുന്നതിന് എളുപ്പത്തിനായി ഐസ് വിടുന്നതിനു മുൻപ് തന്നെ മുറിക്കുക. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.