വെള്ള വസ്ത്രങ്ങളിലെ ഏത് കറയും വീട്ടിലെ ഈ സാധനം ഉപയോഗിച്ച് കളയാം👌

വെള്ള വസ്ത്രങ്ങളിൽ വേഗത്തിൽ തന്നെ കറകൾ പിടിക്കും. അങ്ങനെ കരപിടിച്ച വെള്ള വസ്ത്രങ്ങൾ തൂവെള്ളയാക്കി മാറ്റാനുള്ള ഒരുപാട് ഐഡിയകളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ക്ലോറിനോ ബ്ലീച്ചോ ഒന്നും തന്നെ ആവശ്യമില്ല. കുട്ടികളുടെ വെള്ള നിറത്തിലുള്ള യൂണിഫോമുകൾ കുറച്ചുദിവസം ഉപയോഗിക്കുമ്പോൾ അതിൻറെ നിറം മങ്ങാറുണ്ട്.

വെള്ള ഡ്രസ്സുകളിലെ പേനയുടെ മഷി കളയുന്നതിനായി നമ്മുടെ വീട്ടിലുള്ള സ്പ്രേ ഉപയോഗിച്ചാൽ മതിയാകും. മഷിയായ ഭാഗത്ത് സ്പ്രേ ചെയ്തുകൊടുക്കുക. വളരെ പെട്ടെന്ന് തന്നെ ഒട്ടും തന്നെ ഉരക്കാതെ ആ ഭാഗം ക്ലീൻ ആയി കിട്ടും. ഒരു ബോഡി പെർഫ്യൂം ഉണ്ടെങ്കിൽ ഏതു പേനയുടെയും മഷി വസ്ത്രങ്ങളിൽ നിന്നും പൂർണമായും കളയാവുന്നതാണ്.

എന്നാൽ സ്കെച്ചിന്റെ മഷി ആണെങ്കിൽ അത് പെട്ടെന്ന് പോകണമെന്നില്ല. ബോഡി പെർഫ്യൂം സ്പ്രേ ചെയ്തു കൊടുക്കുമ്പോൾ കുറച്ചു മാത്രമേ പോവുകയുള്ളൂ അത് പൂർണ്ണമായും പോവാനായി വൈറ്റ് നിറത്തിലുള്ള ടൂത്ത് പേസ്റ്റ് എടുക്കുക. ടൂത്ത്പേസ്റ്റ് ആ ഭാഗത്തിൽ ആക്കി ചെറുതായി ബ്രഷ് ഉപയോഗിച്ച് ഒരച്ചു കൊടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ സ്കെച്ചിന്റെ പാടുകൾ ആ ഭാഗത്ത് നിന്നും മാറി കിട്ടും.

ഇനി ഇതിനായി ക്ലോറിൻ ചേർക്കുകയോ അലക്ക് കല്ലിൽ ഇട്ട് ഉരയ്ക്കുകയോ വേണ്ട. വെള്ള വസ്ത്രത്തിൽ നിന്നും മഞ്ഞൾ കറ അച്ചാറിന്റെ കറ എന്നിവ പൂർണമായും കളയുവാൻ വളരെ ബുദ്ധിമുട്ടാണ്. വെള്ളമൊഴിച്ച് ആ ഭാഗം കഴുകിയതിനുശേഷം അവിടേക്ക് ബോഡി സ്പ്രേ അടിച്ചു കൊടുക്കുക പിന്നീട് അതിലേക്ക് ടൂത്ത് പേസ്റ്റ് കൂടി ചേർത്ത് ഉരച്ചു കൊടുക്കണം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.