വീട്ടമ്മമാർക്ക് ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീട് ക്ലീൻ ചെയ്യുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ക്ലീൻ ചെയ്യുവാൻ കുറെ സമയം ആവശ്യമുണ്ട് എന്നതാണ് പലരുടെയും പരാതി. എന്നാൽ ക്ലീനിങ് വളരെ ഈസി ആക്കി മാറ്റുന്നതിനുള്ള ചില ഐഡിയകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നമ്മുടെ വീട്ടിൽ ഒത്തിരി പാചകം നടക്കുന്ന സമയങ്ങളിൽ ഗ്യാസ് സ്റ്റൗ വളരെ വൃത്തികേടായി മാറാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ വളരെ ഈസിയായി തന്നെ വൃത്തിയാക്കാനുള്ള വഴിയുണ്ട്. ലിക്വിഡോ ഡിഷ് വാഷോ ഒന്നും തന്നെ ഉപയോഗിക്കാതെ നമ്മുടെ അടുക്കളയിൽ ലഭിക്കുന്ന ഒരു സാധനം ഉപയോഗിച്ച് നമുക്ക് ഗ്യാസ് പുതുപുത്തൻ ആക്കി മാറ്റാൻ സാധിക്കും.
ആദ്യം തന്നെ സ്റ്റൗവിൽ ഉള്ള പൊടികളൊക്കെ ഉണങ്ങിയ തുണി കൊണ്ട് തുടച്ചു മാറ്റുക. അതിനുശേഷം ഒരു സ്പൂൺ കടലമാവ് ഇട്ടുകൊടുക്കുക, ഇതിന് പകരം എക്സ്പിരി ഡേറ്റ് കഴിഞ്ഞ അരിപ്പൊടി നമുക്ക് ഉപയോഗിക്കാവുന്നതാണ്. കടലമാവ് ഇട്ടുകൊടുത്ത് അതിനുശേഷം അതിലേക്ക് കുറച്ചു വെള്ളം കൂടി സ്പ്രേ ചെയ്തുകൊടുക്കുക. ഒരു നനഞ്ഞ തുണി ഉപയോഗിച്ച് ആ പൊടി വൈപ്പ് ചെയ്ത് എടുത്താൽ തന്നെ മതിയാകും.
തുടയ്ക്കാൻ എടുക്കുന്ന തുണി നല്ലതുപോലെ വെള്ളത്തിൽ മുക്കിയെടുത്ത് വേണം ഉപയോഗിക്കുവാൻ അല്ലെങ്കിൽ കടലമാവ് പല ഭാഗങ്ങളിലും ഒട്ടിപ്പിടിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ഒട്ടും തന്നെ സ്ക്രാച്ച് വീഴാതെ ഗ്യാസ് സ്റ്റൗ പുതു പുത്തൻ ആക്കി മാറ്റുവാൻ സാധിക്കും. വളരെ ഈസിയായി തന്നെ ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്യാനുള്ള നല്ലൊരു മാർഗമാണിത്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.