നിത്യജീവിതത്തിൽ വളരെ ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ഇത് അറിയുന്നതിലൂടെ നിങ്ങളുടെ ജോലികളും വളരെ എളുപ്പത്തിൽ ആക്കുവാൻ സാധിക്കും. മഴക്കാലത്ത് തുണി ഉണക്കാനായി വളരെയധികം ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. അതിനെല്ലാം ഉള്ള നല്ല പരിഹാരമാർഗമാണ് ഈ വീഡിയോയിൽ പറയുന്നത്. നമ്മുടെ വീടുകളിലെ ഫ്രിഡ്ജിന്റെ ഡോറുകളിൽ എല്ലാം വേഗത്തിൽ തന്നെ കരിമ്പൻ പിടിക്കാറുണ്ട്.
എത്ര പുതിയ ഫ്രിഡ്ജ് ആണെങ്കിലും കുറച്ചുനാൾ കഴിയുമ്പോൾ തന്നെ അതിൽ കരിമ്പൻ പിടിച്ച് കറകളും ഉണ്ടാകാറുണ്ട്. വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് വേഗത്തിൽ തന്നെ കരിമ്പൻ മാറ്റിയെടുക്കുവാൻ സാധിക്കും. അതിനായി ഒരു സൊല്യൂഷൻ തയ്യാറാക്കണം, ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ച് സോപ്പ് പൊടി ചേർത്തു കൊടുക്കുക. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏത് തരം സോപ്പുപൊടി ആണെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്.
പിന്നീട് അതിലേക്ക് പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിഷ് വാഷ് ലിക്വിഡ് കൂടി ചേർത്തു കൊടുക്കണം. അതിലേക്ക് കുറച്ചു ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. പിന്നീട് അതിലേക്ക് വിനാഗിരി കൂടി ചേർത്ത് കൊടുക്കണം. ഇവയെല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം തുടയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. ഫ്രിഡ്ജിന്റെ ഡോർ ക്ലീൻ ചെയ്യാനായി പഴയ ഒരു ബ്രഷ് വേണം ഉപയോഗിക്കുവാൻ.
ഇങ്ങനെ ചെയ്താൽ എത്ര പഴയ ഫ്രിഡ്ജും പുതു പുത്തൻ ആയി മാറ്റാൻ സാധിക്കും. മിക്സിയുടെ ജാർ ക്ലീൻ ചെയ്യാനും സൊല്യൂഷൻ ഉപയോഗിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ബേക്കിംഗ് സോഡയും വിനാഗിരിയും എല്ലാം നല്ല ഒന്നാന്തരം ക്ലീനിങ് ഏജന്റുകളാണ്. ഇവ ഉപയോഗിച്ച് ഏത് തരം കറപിടിച്ച വസ്തുക്കളും ക്ലീൻ ചെയ്യാം. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക.