നമ്മളെല്ലാവരും വീട്ടിൽ ദോശ ഉണ്ടാക്കുന്നവരാണ്. എന്നാൽ ചില സമയങ്ങളിൽ പാനിൽ ദോശ ഒട്ടിപ്പിടിക്കാറുണ്ട്. സാധാരണ നല്ല നോൺസ്റ്റിക് പാൻ ആണെങ്കിൽ ദോശ ഉണ്ടാക്കുമ്പോൾ ഒട്ടിപ്പിടിക്കുകയില്ല. എന്നാൽ ചില പാനുകളിൽ കോട്ടിംഗ് നഷ്ടമായിട്ടുണ്ടാകും അത്തരം പാനുകളിൽ ദോശ ഉണ്ടാക്കുമ്പോൾ അത് ഒട്ടിപ്പിടിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ഇനി ഏതുതരം പാൻ ആണെങ്കിലും ഒട്ടും തന്നെ ദോശ ഒട്ടിപ്പിടിക്കാതെ ഉണ്ടാക്കുവാൻ സാധിക്കും.
അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. കോട്ടിംഗ് പോയ നോൺസ്റ്റിക് പാനിൽ ദോശ പരത്തുമ്പോൾ അത് ഒട്ടിപ്പിടിക്കും എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ എത്ര ഒട്ടിപ്പിടിക്കുന്ന പാൻ ആണെങ്കിലും ഒട്ടാതെ ദോശ ഉണ്ടാക്കിയെടുക്കാം. അതിനായി പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു അതിലേക്ക് കുറച്ച് ചെറിയുള്ളിയോ സവാളയോ കുറച്ചു ഉപ്പിട്ടതിനു ശേഷം വൈറ്റുക.
ചെറുതീയിൽ ചൂടായി വരുമ്പോൾ ഓഫാക്കുക പിന്നീടും അത് വൈറ്റുക. തുടർച്ചയായി മൂന്നോ നാലോ പ്രാവശ്യം ഇതുപോലെ തന്നെ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ പാൻ നല്ലവണ്ണം മയപ്പെടും. പാനിനു മാത്രമല്ല നമ്മൾ ഉപയോഗിക്കുന്ന ദോശക്കല്ലിനും ഇത്തരത്തിലുള്ള പ്രശ്നമുണ്ടെങ്കിൽ ഇത് മാറ്റിയെടുക്കാം. മൂന്നോ നാലോ പ്രാവശ്യം വൈറ്റതിനുശേഷം ഒരു ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ചു മാറ്റുക.
വെള്ളം ഉപയോഗിച്ച് കഴുകാൻ പാടുള്ളതല്ല. വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകിയാൽ അതിൻറെ എണ്ണമയം പോകും പിന്നീടും മയപ്പെടുത്തേണ്ടതായി വരുന്നു. ആദ്യത്തെ രണ്ട് ദോശ ഉണ്ടാക്കുമ്പോൾ മാത്രം കുറച്ച് നെയ്യ് ചേർക്കുക. പിന്നീട് ദോശ ഉണ്ടാക്കുമ്പോൾ അതിൻറെ ആവശ്യമില്ല. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനു വീഡിയോ മുഴുവനായും കണ്ടു നോക്കൂ.