മനസ്സറിഞ്ഞ് വിളിച്ചാൽ ദേവി ഒരിക്കലും നമ്മളെ കൈവിടില്ല എന്നതാണ് നമ്മുടെ വിശ്വാസം. ദേവി നമ്മുടെ കൂടെയുണ്ടെങ്കിൽ ചില ലക്ഷണങ്ങൾ നമ്മളിൽ കാണപ്പെടും അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. ദേവി നമ്മുടെ കൂടെയുണ്ടെങ്കിൽ നാം കാണുന്ന ലക്ഷണങ്ങളെ കുറിച്ച് കൂടുതലായി തന്നെ മനസ്സിലാക്കാം. നാം പലപ്പോഴും ദേവീദേവൻ മാരെയും പിതൃക്കളേയും സ്വപ്നം കാണുന്നു.
നാം മുൻ ജന്മങ്ങളിൽ അവരെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇപ്പോൾ നമുക്ക് സ്വപ്നത്തിലൂടെ ദർശനം ലഭിക്കുന്നത്. അതിനാൽ അവരുടെ അനുഗ്രഹം നമ്മളിൽ ഉണ്ട് എന്നതിൻറെ സൂചനയാണ്. ഇങ്ങനെ കാണുന്നവർ ഭാഗ്യമുള്ളവരാകുന്നു അതിനുശേഷം ദേവീക്ഷേത്രത്തിൽ പോകുന്നതും പ്രാർത്ഥിക്കുന്നതും വളരെ നല്ലതാകുന്നു. ശാസ്ത്രപ്രകാരം മനുഷ്യർ ബ്രഹ്മ മുഹൂർത്തത്തിൽ എണീക്കണം എന്നാണ് പറയുന്നത്.
എന്നാൽ ഇന്നത്തെ ജീവിതശൈലി കൊണ്ടും പ്രവർത്തനങ്ങൾക്കൊണ്ടും അത് ഇന്നത്തെ കാലത്ത് പലർക്കും പ്രാവർത്തികമാകുന്നില്ല. എന്നാൽ ചില ആളുകൾ എങ്കിലും അറിയാതെ തന്നെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്നു. ദേവിയുടെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ അറിയാതെ തന്നെ ബ്രഹ്മമഹത്വത്തിൽ ഉണരുവാൻ സാധിക്കുന്നത്. തീർച്ചയായും ഇങ്ങനത്തെ ലക്ഷണമുണ്ടെങ്കിൽ ദേവീക്ഷേത്ര ദർശനം നടത്തേണ്ടതാണ്.
കൂടാതെ ബ്രഹ്മ മുഹൂർത്തത്തിൽ ദേവിയെ സ്വപ്നം കാണുന്നതും നല്ലതാണ്. ചില ആളുകൾ ക്ഷേത്രദർശനം നടത്തുമ്പോൾ ഇവരുടെ കണ്ണിൽ നിന്നും അറിയാതെ തന്നെ കണ്ണുനീർ വരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഇവർക്കും തന്നെ അറിയില്ല. ഇതുകൂടാതെ ദേവിയെ തൊഴുമ്പോൾ ഒന്നും പറയാൻ കഴിയാതെ കണ്ണിൽ നിന്നും കണ്ണീർ വരുന്നതാണ് നമ്മളിൽ ദൈവീക ശക്തി ഉണ്ടാവുന്നതിന്റെ സൂചനയാണ്. ഇങ്ങനെയുള്ളവർ അതീവ ഭാഗ്യശാലികൾ ആകുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.