ഫ്രിഡ്ജ് ക്ലീൻ ചെയ്യുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ഫ്രിഡ്ജിന്റെ സൈടുകളിലായി നിറയെ അഴുക്കും കറകളും ഉണ്ടാവും. എന്നാൽ ഫ്രിഡ്ജിൽ ഉണ്ടാകുന്ന കറകളും സൈഡിലെ കരിമ്പനയും എല്ലാം വളരെ ഈസിയായി വൃത്തിയാക്കാനുള്ള കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ എല്ലാവർക്കും ഉപകാരപ്രദമാകുന്ന മറ്റു ചില ടിപ്പുകൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വളരെ എളുപ്പത്തിൽ പാചകം ചെയ്യാനാണ് നമ്മൾ പലപ്പോഴും കുക്കർ ഉപയോഗിക്കുക. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ പണി ഇരട്ടിയാക്കുന്ന ഒരു സാധനം കൂടിയാണിത്. പലപ്പോഴും പരിപ്പ് ചോറ് എന്നിവ കുക്കറിൽ വേവിക്കുമ്പോൾ അവ പുറത്തേക്ക് വന്ന് കുക്കർ കൂടുതൽ വൃത്തികേടായി മാറാറുണ്ട്. അത് കഴുകിയെടുക്കുവാൻ വളരെ ബുദ്ധിമുട്ടാണ്.
എന്നാൽ പരിപ്പ് ഒന്നും പുറത്തു പോകാതെ വളരെ ഈസിയായി തന്നെ വേവിച്ചെടുക്കുവാനായി സാധിക്കും. ആദ്യം തന്നെ കുക്കറിനകത്തേക്ക് ഒരു വളയം വെച്ചു കൊടുക്കുക, പിന്നീട് ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് ആവശ്യത്തിന് പരിപ്പും ഉപ്പും മഞ്ഞപ്പൊടിയും എല്ലാം ചേർത്ത് സാധാരണയായി പരിപ്പ് വേവിക്കുന്ന രീതിയിൽ അതിനുള്ളിലേക്ക് ആ പാത്രം ഇറക്കി വച്ചു കൊടുക്കുക.
ആ പാത്രം അടച്ചു കൊടുത്തതിനു ശേഷം കുക്കർ അടച്ച് വേവിക്കാനായി വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം പുറത്തേക്ക് പോകാതെ തന്നെ പരിപ്പ് നന്നായി വെന്തു കിട്ടും. ഈയൊരു രീതിയിൽ കുക്ക് ചെയ്തെടുക്കുകയാണെങ്കിൽ യാതൊരു രീതിയിലും വെള്ളം പുറത്തേക്ക് പോവുകയില്ല. വളരെ ഈസിയായി തന്നെ പരിപ്പ് വേവിച്ചെടുക്കുവാൻ സാധിക്കും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.