ദൈനംദിന ജീവിതത്തിൽ ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പകർന്നു നൽകുന്നത്. തേങ്ങ ചിരകുവാൻ പല ആളുകൾക്കും വളരെ മടിയാണ് എന്നാൽ വളരെ ഈസിയായി തേങ്ങ ചിരകി എടുക്കുവാൻ സാധിക്കും. അത് എങ്ങനെയാണെന്ന് ഈ വീഡിയോയിൽ നിന്ന് തന്നെ മനസ്സിലാക്കാം. ഒട്ടും മടികൂടാതെ തന്നെ എത്ര തേങ്ങ വേണമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ചിരകിയെടുക്കുവാൻ ഈ രീതിയിലൂടെ സാധിക്കും.
തേങ്ങ ചിരവാനായി രണ്ട് തേങ്ങ ഉടച്ച് അത് വെള്ളത്തിലേക്ക് ഇട്ടു നനച്ചു കൊടുക്കുക. നനച്ച് എടുത്തതിനുശേഷം ഒരു മണിക്കൂർ അല്ലെങ്കിൽ അരമണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കേണ്ടതാണ്. ഫ്രീസറിൽ നിന്ന് എടുത്തതിനുശേഷം പിന്നെയും വെള്ളത്തിൽ ഇട്ട് അതിൻറെ തണുപ്പ് കളയുക. ഇങ്ങനെ തണുപ്പ് കളഞ്ഞതിനുശേഷം തേങ്ങ ചിരട്ടയിൽ നിന്ന് വിട്ട് എടുക്കുക.
ചില തേങ്ങകൾ ചിരട്ടയിൽ നിന്ന് വിട്ട് എടുക്കുമ്പോൾ ചിലപ്പോൾ പൊട്ടി പോകാറുണ്ടാകും എന്നാൽ അത് പ്രശ്നമല്ല. അത് അങ്ങനെ തന്നെ ഇടാവുന്നതാണ്. അധികം കനത്തിൽ അല്ലാതെ ചെറിയ പീസുകളായി തേങ്ങ അരിഞ്ഞെടുക്കുക. കട്ടി ഒരുപാട് ഇല്ലാത്ത രീതിയിൽ കനം കുറച്ച് നീളത്തിൽ തന്നെ അരിഞ്ഞെടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് ചെറുതായി ഒന്ന് അരച്ചെടുക്കുക.
നന്നായി അരച്ചെടുക്കേണ്ട ആവശ്യമില്ല ചെറുതായി ക്രഷ് ചെയ്തു കൊടുത്താൽ മതി. ഈ തേങ്ങ നമുക്ക് കറികളിലേക്കും തേങ്ങാപ്പാൽ എടുക്കുന്നതിനും എല്ലാം ഉപയോഗിക്കാവുന്നതാണ്. കുറച്ച് അധികം തേങ്ങകൾ ഇതുപോലെ ചെയ്തു ഒരു പാത്രത്തിൽ ആക്കി ഫ്രിഡ്ജിൽ നമുക്ക് സൂക്ഷിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.