ചെമ്മീൻ കഴിക്കുവാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും എന്നാൽ നന്നാക്കുവാൻ പലർക്കും മടിയാണ്. പ്രത്യേകിച്ചും ചെറിയ ചെമ്മീൻ ആണ് നമ്മുടെ കൈകളിൽ കിട്ടുന്നതെങ്കിൽ ക്ലീൻ ചെയ്ത് എടുക്കുവാൻ കുറെ സമയം പിടിക്കും എന്നതാണ് കാര്യം. വളരെ ഈസിയായി ചെമ്മീൻ നന്നാക്കി എടുക്കാനുള്ള ഒരു സൂത്രമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ചെമ്മീൻ നന്നാക്കുമ്പോൾ ആദ്യം തന്നെ അതിൻറെ തലയും വാലും പറിച്ചു കളയണം.
അതിൻറെ അകത്തെ അഴുക്ക് കളയാനാണ് പലർക്കും പ്രയാസമായി തോന്നുക. വാലിന്റെ ഭാഗത്ത് ചെറുതായി ഒന്നു മടക്കി കൊടുത്ത് അതിനകത്തെ അഴുക്ക് വലിച്ചെടുക്കാവുന്നതാണ്. ചില ആളുകൾ അത് കളയാതെ കറിവെക്കാറുണ്ട് അങ്ങനെ ചെയ്യുമ്പോൾ വയറിന് അസ്വസ്ഥതകൾ അനുഭവപ്പെടാം. വയറിളക്കം വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകും. അത് കളയാനുള്ള ബുദ്ധിമുട്ടു കാരണമാണ് പലരും കളയാതെ കറികളിൽ തന്നെ ചേർക്കുന്നത്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു കിലോ ചെമ്മീൻ പോലും നിമിഷങ്ങൾക്കുള്ളിൽ നന്നാക്കി എടുക്കാൻ സാധിക്കും. എത്ര ചെറിയ ചെമ്മീൻ ആണെങ്കിലും ഈ രീതിയിൽ തന്നെ വളരെ എളുപ്പത്തിൽ നന്നാക്കാവുന്നതാണ്. ചെമ്മീനിന്റെ അകത്ത് അഴുക്ക് കളയുവാൻ വാലിന്റെ ഭാഗത്ത് വേണം വളച്ചു കൊടുക്കുവാൻ. ഈ രീതി മനസ്സിലാക്കി കഴിഞ്ഞാൽ മീൻ നന്നാക്കുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.
വളരെ ഈസിയായി തന്നെ ചെമ്മീൻ നന്നാക്കി എടുക്കാവുന്നതാണ്. ദൈനംദിന ജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ ആണ് ഈ ചാനലിലെ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമാകും അത്തരം ടിപ്പുകൾ മനസ്സിലാക്കുന്നതിനായി ചാനൽ സന്ദർശിച്ച അതിലെ വീഡിയോകളും കണ്ടു നോക്കുക. ചെമ്മീൻ നന്നാക്കുന്നതിന്റെ അടിപൊളി സൂത്രം മനസ്സിലാക്കാനായി വീഡിയോ കാണൂ.