നിങ്ങൾ ഇതുവരെ ഇത് അറിഞ്ഞില്ലേ? വീട്ടിലെ പഴയ ഡോർ പുതുപുത്തൻ ആക്കാം…

നിത്യജീവിതത്തിൽ വളരെ ഗുണപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ബാത്റൂമുകളിൽ നിന്നും വരുന്ന ദുർഗന്ധം പല വീടുകളിലെയും പ്രധാന പ്രശ്നമാണ്. ഇത് അകറ്റുന്നതിന് എയർ ഫ്രഷ്നറുകൾ വാങ്ങി ഉപയോഗിക്കുന്നതാണ് പലരുടെയും പതിവ്. വീട്ടിലുള്ള രണ്ട് സാധനങ്ങൾ ഉപയോഗിച്ച് എയർ പ്രഷർ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുവാൻ സാധിക്കും.

ഒരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് കുറച്ചു ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. പിന്നീട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ കോഫി പൗഡർ കൂടി ചേർത്തു കൊടുക്കണം. ഇവ രണ്ടും സുഗന്ധം നൽകുന്ന രണ്ടു വസ്തുക്കൾ ആണ്. ബേക്കിംഗ് സോഡാ ബാത്റൂമിലെ ദുർഗന്ധം അകറ്റുവാൻ ഏറ്റവും ഉത്തമമായ ഒന്നാണ്. ഇവ രണ്ടും ചേർത്ത് ബൗൾ നന്നായി അടച്ചു വേണം ബാത്റൂമിൽ അകത്ത് സൂക്ഷിക്കുവാൻ.

ഒരു പേപ്പർ ഉപയോഗിച്ച് നന്നായി കവർ ചെയ്തതിനു ശേഷം അതിനു മുകളിൽ ആയി ചെറിയ ഹോളുകൾ ഇട്ടു കൊടുക്കുക. ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ അവ ദുർഗന്ധം വലിച്ചെടുക്കുകയും സുഗന്ധം പുറത്തു വിടുകയും ചെയ്യുന്നു. വീട്ടിലെ രണ്ടു വസ്തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കുവാൻ സാധിക്കും. നമ്മുടെ വീടുകളിൽ പഴകിയ കരിമ്പൻ പിടിച്ച ബാത്റൂം ഡോറുകൾ ഉണ്ടാകും.

അത് എളുപ്പത്തിൽ എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ഇതിനായി ഒരു ലിക്വിഡ് തയ്യാറാക്കേണ്ടതുണ്ട് ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് അതിലേക്ക് 2 ടീസ്പൂൺ ഓളം സോപ്പുപൊടി കൂടി ചേർത്തു കൊടുക്കണം. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക.