ഇനി മുറ്റമടിക്കുവാൻ ചൂലും വേണ്ട കുനിയുകയും വേണ്ട, ഒരു കിടിലൻ ട്രിക്ക്…👌

മുറ്റം അടിക്കാൻ മടിയുള്ളവർക്ക് ഉപകാരപ്രദമാകുന്ന നല്ലൊരു വീഡിയോ ആണ് ഇത്. ഇനി മുറ്റമടിക്കാൻ ആയി ചൂലിന്റെ ആവശ്യമില്ല. കടയിൽ നിന്നും ചൂല് വാങ്ങിച്ച് കാശ് കളയേണ്ട ഈ രീതി ഉപയോഗിക്കുന്നതിലൂടെ വളരെ എളുപ്പമായി തന്നെ മുറ്റം അടിക്കുവാൻ സാധിക്കും. മെറ്റലിട്ട് മുറ്റം ആണെങ്കിലും, മണ്ണുള്ളതാണെങ്കിലും വളരെ ഈസിയായി തന്നെ ക്ലീൻ ചെയ്യാം. ഒട്ടും തന്നെ കുനിയാതെ ചൂൽ ഉപയോഗിക്കാതെ മുറ്റം അടിച്ചെടുക്കാം.

ഒരു നീളത്തിലുള്ള പട്ടിക പോലത്തെ മരക്കഷണം എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായി വരുന്നത് നീളത്തിലുള്ള ആണികളാണ്. വണ്ണം കുറഞ്ഞ നീളമുള്ള കുറച്ച് ആണികൾ എടുക്കുക. പട്ടികയുടെ വീതി കുറഞ്ഞ ഒരു വശത്ത് അണികൾ തറച്ചു കൊടുക്കണം. അര ഇഞ്ച് ഭാഗം മാത്രമാവണം പട്ടികയുടെ ഉള്ളിലേക്ക് തറക്കേണ്ടത്.

പട്ടികയിൽ നീളത്തിൽ ഒരു വര വരച്ച അതിലൂടെ മാത്രം അണികൾ നിരയായി തറയ്ക്കേണ്ടതുണ്ട്. ആണി തറച്ച് കൊടുക്കുമ്പോൾ ഒരേ അളവിൽ തന്നെ ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം ആ പട്ടിക കഷണം മറ്റൊരു വടിയിലേക്ക് ഫിക്സ് ചെയ്തു കൊടുക്കണം. പഴയ മോപ്പിന്റെ കോൽ ഉണ്ടെങ്കിൽ അതാണ് ഏറ്റവും ഉചിതം. ഇനി ഇത് ഉപയോഗിച്ച് പറമ്പും മുറ്റവും ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.

ചൂലിന്റെ പാടുകൾ വീഴുന്നത് പോലെ തന്നെ വളരെ പെർഫെക്ട് ആയി ഇത് ഉപയോഗിച്ച് മുറ്റം അടിക്കുവാൻ സാധിക്കും. ഒട്ടും തന്നെ കുനിയാതെ ചൂലു ഉപയോഗിക്കാതെ വളരെ ഈസിയായി മുറ്റം വൃത്തിയാക്കുവാൻ സാധിക്കുന്നു. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ സാധനം എങ്ങനെ തയ്യാറാക്കണം എന്ന് അറിയുന്നതിന് വീഡിയോ കാണുക.