നമ്മളെല്ലാവരും വീട്ടിൽ മിക്സി ഉപയോഗിച്ച് സ്ഥിരമായി അരക്കുന്നവർ ആയിരിക്കും. എന്നാൽ തുടർച്ചയായി അരക്കുന്നതിലൂടെ മിക്സിയുടെ ജാറിനകത്ത് ബ്ലേഡിന്റെ മൂർച്ച കുറഞ്ഞു വരാനുള്ള സാധ്യതകൾ ഏറെയാണ്. കുറേനേരം അരയ്ക്കുമ്പോൾ മാത്രമേ നമുക്ക് ശരിയായി അരഞ്ഞു കിട്ടുകയുള്ളൂ. അതിനുള്ള നല്ലൊരു പരിഹാരമാർഗമാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. യാതൊരു കാശ് ചെലവും ഇല്ലാതെ വീട്ടിൽ തന്നെ മിക്സിയുടെ ജാർ നല്ലവണ്ണം മൂർച്ച ആക്കി എടുക്കുവാൻ സാധിക്കും.
ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് അലുമിനിയം ഫോയിൽ ആണ്. ചെറിയ പീസുകൾ ആക്കി മിക്സിയുടെ ജാറിനകത്തേക്ക് ഇടുക. അലുമിനിയം ഫോയിൽ മിക്സിയിൽ ഇട്ട് അരയ്ക്കുമ്പോൾ അതു മുഴുവനായും അരയുകയില്ല. മിക്സിയുടെ ബ്ലേഡിൽ തട്ടി തന്നെ ചുറ്റി. അതുകൊണ്ടുതന്നെ ജാറിന്റെ മൂർച്ചയും ഇതിലൂടെ കൂടും. ഇത് എത്രയൊക്കെ അരച്ചാലും ഒരു പരിധിയിൽ കൂടുതൽ അരയുകയില്ല.
നമ്മൾ പിന്നീട് അതുപോലെ തന്നെ ചെയ്യുമ്പോൾ ബ്ലേഡിന്റെ മൂർച്ച സ്വാഭാവികമായും വർദ്ധിക്കും. ഇനി അലുമിനിയം ഫോയിൽ ഇല്ലാത്തവർ ആണെങ്കിൽ അതിനുപകരം ഏതെങ്കിലും തരത്തിലുള്ള പരിപ്പ് എടുത്ത് അത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. അലുമിനിയം ഫോയിലിന്റെ അത്ര എളുപ്പത്തിൽ ജാറ് മൂർച്ച ആവുകയില്ല. കുറച്ചു പ്രാവശ്യം ചെയ്യേണ്ടിവരും.
അലുമിനിയം ഫോയിൽ ഉപയോഗിച്ചുള്ള മെത്തേഡ് വളരെ ഫലപ്രദമാണ്. എത്ര പഴയ മിക്സിയുടെ ജാറും മൂർച്ച കൊണ്ട് പുതുപുത്തനായി മാറും. കുറച്ചു വർഷം നമ്മൾ ഉപയോഗിച്ചു കഴിയുമ്പോൾ ജാറിലെ ബ്ലേഡിന്റെ മൂർച്ച കുറയുകയും പിന്നീട് തേങ്ങ അരക്കണമെങ്കിൽ പോലും കുറേസമയം അരയ്ക്കേണ്ട അവസ്ഥയും ഉണ്ടാവുന്നു. ഇതിൽ നിന്നുള്ള നല്ലൊരു പരിഹാരമാർഗമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. വീഡിയോ മുഴുവനായും കാണുക.