ഒട്ടുമിക്ക വീടുകളിലും ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഉറുമ്പിന്റെ ശല്യം. നമ്മുടെ വീടിൻറെ പല ഭാഗങ്ങളിലായി ഉറുമ്പുകൾ ഉണ്ടാവും. തുണികളിൽ ഇവ കയറിയാൽ പിന്നീടുള്ള ബുദ്ധിമുട്ട് പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകൾ ആണെങ്കിൽ അവരുടെ സ്നാക്സിൽ നിന്നെല്ലാം ഉറുമ്പ് പല ഭാഗങ്ങളിലും എത്തുന്നതാണ്. എന്നാൽ ഉറുമ്പുകളെ കൊന്നു കളയുവാൻ നമുക്ക് പലർക്കും ഇഷ്ടം ഉണ്ടാവുകയില്ല.
ഉറുമ്പുകളെ കൊല്ലുന്നതിന് പലവിധത്തിലുള്ള ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം പദാർത്ഥങ്ങൾ വളരെ സൂക്ഷിച്ച് വേണം ഉപയോഗിക്കുവാൻ. കുട്ടികളുടെ കയ്യിൽ ലഭിക്കാതെ ശ്രദ്ധയോടെ വേണം ഇവ കൈകാര്യം ചെയ്യുവാൻ. എന്നാൽ നമ്മുടെ വീട്ടിലേക്ക് ഒട്ടും തന്നെ ഉറുമ്പുകൾ അടുക്കാത്ത രീതിയിലുള്ള ഒരു അടിപൊളിഐഡിയ ആണ് ഈ വീഡിയോയിൽ പറയുന്നത്.
ഉറുമ്പുകളെ കൊല്ലാതെ തന്നെ അവയുടെ ശല്യത്തിൽ നിന്നും പൂർണ്ണ ആശ്വാസം നമുക്ക് ലഭിക്കും. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് പെരുംജീരകവും കരിഞ്ചീരകവും ആണ്. ഇവയിൽ ഏതെങ്കിലും ഒന്ന് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിക്കുക. തിളപ്പിച്ച വെള്ളം നന്നായി ചൂടാറിയതിനു ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഉറുമ്പ് കൂടുതലായി വരുന്ന ഭാഗങ്ങളിൽ തെളിച്ചു കൊടുക്കാവുന്നതാണ്.
ജീരകം തിളച്ചു വരുന്ന പ്രത്യേക മണം ഉറുമ്പുകൾക്ക് തീരെ ഇഷ്ടമല്ല അതുകൊണ്ടുതന്നെ അവ ആ ഭാഗത്തേക്ക് അടുക്കുക തന്നെ ഇല്ല. ഉറുമ്പുകൾക്ക് യാതൊരു ദ്രോഹവും ചെയ്യാതെ അവയെ തുരത്തി ഓടിക്കാനുള്ള ഒരു വഴിയാണിത്. പശുവിൻറെ ചാണകം ഉറുമ്പ് വരുന്ന ദ്വാരങ്ങളിൽ വെച്ചാലും നല്ലൊരു പരിഹാരമാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണൂ.